തലപ്പുഴ റിസർവ് വനത്തിലെ മരം മുറി; രണ്ട് വനംവകുപ്പ് ജീവനക്കാർക്ക് സസ്പെൻഷൻ

തുടരന്വേഷണം നടത്തുമെന്ന് വനംവകുപ്പ് അറിയിച്ചു

dot image

വയനാട്: തലപ്പുഴ റിസർവ് വനത്തിലെ മരം മുറിയിൽ രണ്ട് വനംവകുപ്പ് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. എസ്എഫ്ഒ പി വി ശ്രീധരൻ, സി ജെ റോബർട്ട് എന്നിവർക്കാണ് സസ്പെൻഷൻ. തലപ്പുഴ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസറുടെ പേരിൽ അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്തു. തുടരന്വേഷണം നടത്തുമെന്ന് വനംവകുപ്പ് അറിയിച്ചു.

നേരത്തെ മരം മുറിച്ച് കടത്തിയതില് വനംവകുപ്പ് മന്ത്രി റിപ്പോര്ട്ട് തേടിയിരുന്നു. 73 മരങ്ങളാണ് വനപാലകര് അനുമതിയില്ലാതെ മുറിച്ച് കടത്തിയത്. കഴിഞ്ഞ മാസം 29-നാണ് നോര്ത്ത് വയനാട് ഡിവിഷനിലെ ബേഗൂര് റെയ്ഞ്ചില് ഉള്പ്പെട്ട 43, 44 വനങ്ങളിലെ മരം മുറിച്ച് കടത്തിയത്. ഒരു കിലോമീറ്ററോളം ദൂരത്തില് ഫെന്സിങ് നിര്മാണ പ്രവര്ത്തനത്തിന്റെ മറവിലാണ് മരങ്ങള് മുറിച്ച് കടത്തിയത്.

ആഞ്ഞിലി, കരിമരുത, വെണ്ണമീട്ടി തുടങ്ങിയ മരങ്ങളാണ് കടത്തിയത്. ഇതുമായി ബന്ധപ്പെട്ട് യാതൊരു അനുമതിയും ഉന്നത ഉദ്യോഗസ്ഥരില് നിന്നും തേടിയിട്ടുണ്ടായിരുന്നില്ല. 30 സെന്റീമീറ്ററിലധികം വലുപ്പമുള്ള മരങ്ങള് മുറിച്ച് മാറ്റണമെങ്കില് ഡിഎഫിഒയുടെ അടക്കം അനുമതി വേണം. അഞ്ച് മരങ്ങളിലധികം മുറിക്കണമെങ്കില് സിസിഎഫിന്റെ അനുമതി വേണം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us