തലസ്ഥാനത്തെ കുടിവെള്ളം മുട്ടി; നാളെ രാവിലെ മുതൽ ലഭ്യമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

ഇന്ന് രാത്രിയോടെ ജോലികൾ പൂർത്തിയാക്കും

dot image

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷന്റെ 44 വാർഡുകളിൽ ശുദ്ധജലം വിതരണം ചെയ്യുന്നത് തടസ്സപ്പെട്ട സംഭവത്തിൽ പരിഹാരം ഉടനെന്ന് മന്ത്രി വി ശിവൻകുട്ടി. നാളെ രാവിലെ മുതൽ വെള്ളം ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. ഇന്ന് രാത്രിയോടെ ജോലികൾ പൂർത്തിയാക്കും. വിവിധ മേഖലകളിൽ ജലവിതരണം ചെയ്യാൻ കൂടുതൽ ടാങ്കറുകളെടുക്കും. 34 ടാങ്കർ ലോറികളിൽ വിവിധ ഭാഗങ്ങളിൽ വെള്ളമെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാട്ടർ അതോറിറ്റിയിൽ കൺട്രോൾ റൂം ആരംഭിക്കും. 8547638200 ആണ് കൺട്രോൾ റൂം നമ്പർ.

മൂന്ന് ദിവസമായി തിരുവനന്തപുരം നഗരത്തിലടക്കം കുടിവെള്ള വിതരണം നടക്കുന്നുണ്ടായിരുന്നില്ല. ഇതോടെ നഗര നിവാസികൾ കടുത്ത പ്രതിസന്ധിയിലാണ്. വിഷയത്തിൽ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് അനക്സ് രണ്ടിൽ യോഗം ചേർന്നിരുന്നു. ജല അതോറിറ്റി ഉദ്യോഗസ്ഥർ, തിരുവനന്തപുരം മേയർ, എംഎൽഎമാരായ വി കെ പ്രശാന്ത്, ആൻറണി രാജു എന്നിവർ പങ്കെടുത്തു. അതേസമയം, ശുദ്ധജലം വിതരണം ചെയ്യുന്നത് തടസ്സപ്പെട്ടതിൽ ബദൽ ക്രമീകരണം ഒരുക്കുന്നതിൽ വീഴ്ച്ച പറ്റിയെന്ന് ആൻ്റണി രാജു പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us