'കരുവന്നൂര് കേസ് തേഞ്ഞുമാഞ്ഞ് പോയി'; നടന്നത് ബിജെപിയെ ജയിപ്പിക്കാനുള്ള ഡീലെന്ന് ടി എന് പ്രതാപന്

ശാരീരിക അസ്വസ്ഥതകൊണ്ട് നേരത്തേ പര്യടനം അവസാനിപ്പിച്ച ബിജെപി സ്ഥാനാര്ത്ഥിയായിരുന്ന സുരേഷ് ഗോപി കൃത്യസമയത്ത് പൂര പ്രതിസന്ധി സ്ഥലത്ത് എത്തി

dot image

തൃശൂര്: എഡിജിപി എം ആര് അജിത് കുമാര് ആര്എസ്എസ് ജനറല് സെക്രട്ടറി ദത്താത്രേയ ഹൊസബളെയുമായി നടത്തിയ കൂടിക്കാഴ്ച കൃത്യമായ ഡീലിന്റെ ഭാഗമെന്ന് കെപിസിസി വര്ക്കിംഗ് പ്രസിഡന്റ് ടി എന് പ്രതാപന്. കരുവന്നൂര്, എക്സാലോജിക് കേസുകള് അവസാനിപ്പാക്കാനും പകരം തൃശൂരില് ബിജെപിക്ക് ജയിക്കാനുമായിരുന്നു ഡീല്. ഇതിന് എഡിജിപി എം ആര് അജിത് കുമാര് ഇടനിലക്കാരനായി. തൃശൂര് പൂരം കലക്കല് ഇതിന്റെ ഭാഗമാണെന്നും ടി എന് പ്രതാപന് പറഞ്ഞു.

എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിച്ചിരുന്ന കരുവന്നൂര് സഹകരണ ബാങ്ക് തട്ടിപ്പ് കേസും മുഖ്യമന്ത്രിയുടെ മകള് വീണാ വിജയന് പ്രതിയായ എക്സാലോജിക് കേസും അവസാനിച്ച മട്ടാണ്. കരുവന്നൂര് കേസില് പ്രതിയായ സിപിഐഎം ജില്ലാ സെക്രട്ടറിയുടെ അറസ്റ്റിന് റിമാന്ഡ് റിപ്പോര്ട്ട് തയ്യാറാക്കിയ ഇഡി അഡീഷണല് ഡയറക്ടര് പ്രശാന്ത് കുമാറിനെ സ്ഥലം മാറ്റി. ഇത് എഡിജിപി-ആര്എസ്എസ് കൂടിക്കാഴ്ചയിലെ ഡീലായിരുന്നു. പകരം എഡിജിപിക്ക് സ്വീകാര്യനായ ഉദ്യോഗസ്ഥരെ നിയമിച്ചു. കേരളത്തില് അന്വേഷണം നടത്തുന്ന കേന്ദ്ര ഏജന്സിയുടെ ഉദ്യോഗസ്ഥര് എഡിജിപിയുടെ കൈക്കുമ്പിളിലാണെന്നും ടി എന് പ്രതാപന് പറഞ്ഞു.

എഡിജിപിയുമായുള്ള കൂടിക്കാഴ്ചയില് ആര്എസ്എസ് ജനറല് സെക്രട്ടറി ഉന്നയിച്ച പ്രധാന ആവശ്യം ലോക്സഭാ തിരഞ്ഞെടുപ്പില് തിരുവനന്തപുരം, ആറ്റിങ്ങല്, തൃശൂര് മണ്ഡലങ്ങളില് ബിജെപിയുടെ ജയമായിരുന്നുവെന്നും പ്രതാപന് പറഞ്ഞു. അതില് പ്രധാനമായും തൃശൂരില് ഡീല് ഉറപ്പിച്ചു. അതിന്റെ ഭാഗമായി തൃശൂര് പൂരം അലങ്കോലപ്പെടുത്തി. പൂരം നടക്കുമ്പോള് എഡിജിപി അജിത് കുമാറിനായിരുന്നു ക്രമസമാധാന ചുമതല. എന്നാല് ഇടപെടല് നടത്താന് അദ്ദേഹം തയ്യാറായില്ലെന്നും പ്രതാപന് ആരോപിച്ചു.

'എഡിജിപി ആരെ കാണുന്നതും പാർട്ടി വിഷയമല്ല'; നിലപാട് ആവർത്തിച്ച് എം വി ഗോവിന്ദൻ

ശാരീരിക അസ്വസ്ഥതകൊണ്ട് നേരത്തേ പര്യടനം അവസാനിപ്പിച്ച ബിജെപി സ്ഥാനാര്ത്ഥിയായിരുന്ന സുരേഷ് ഗോപി കൃത്യസമയത്ത് പൂര പ്രതിസന്ധി സ്ഥലത്ത് എത്തി. ആര്എസ്എസ് സഹായ സംഘടനയായ സേവാഭാരതിയുടെ ആംബുലന്സില് പൊലീസ് അകമ്പടിയോടെയായിരുന്നു സുരേഷ് ഗോപിയുടെ വരവ്. സ്ഥാനാര്ത്ഥികള്ക്ക് ഒരേ പ്രോട്ടോകോള് എന്നിരിക്കെ സുരേഷ് ഗോപിക്ക് മാത്രം പൂരം പ്രതിസന്ധി ഉടലെടുത്ത ഉടന് സ്ഥലത്തേക്ക് പ്രവേശനം ലഭിച്ചു. യുഡിഎഫ് സ്ഥാനാര്ത്ഥിക്ക് മാര്ഗതടസമുണ്ടായെന്നും ടി എന് പ്രതാപന് കൂട്ടിച്ചേര്ത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us