പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ പരാതി; ജീവന് ഭീഷണി എന്ന് അതിജീവിത, ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി

'നിലവിൽ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. മാധ്യമങ്ങൾക്ക് മുന്നിലും പൊലീസ് തന്നെ മോശക്കാരിയായി ചിത്രീകരിച്ചു.'

dot image

മലപ്പുറം: പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ലൈംഗിക പീഡന പരാതി ഉന്നയിച്ചതിനു പിന്നാലെ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് യുവതി. സംഭവത്തിൽ ഉടൻ എഫ് ഐ ആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് യുവതി പരാതി നൽകി. പ്രതികളെ എത്രയും പെട്ടന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിക്കണം. നീതി നടപ്പാക്കി തരണമെന്നും യുവതി പരാതിയിൽ ആവശ്യപ്പെടുന്നു.

പരാതി ഒതുക്കി തീർക്കാൻ പൊലീസ് ശ്രമിക്കുന്നതായാണ് യുവതിയുടെ പരാതി. സാക്ഷികളെ സ്വാധീനിക്കാൻ ഉള്ള നീക്കം പൊലീസ് നടത്തുന്നുണ്ട്. തന്നെ പീഡിപ്പിച്ച സംഭവത്തിലെ കുറ്റക്കാർ പൊതു സമൂഹത്തിൽ തന്നെ അവഹേളിച്ചു. തന്നെ വ്യക്തിഹത്യ ചെയ്തു. നിലവിൽ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. മാധ്യമങ്ങൾക്ക് മുന്നിലും പൊലീസ് തന്നെ മോശക്കാരിയായി ചിത്രീകരിച്ചു.

പ്രതികൾ ഉന്നത പോലീസ് ഉദ്യോഗസ്ഥരാണ്. ഇവർ സ്വതന്ത്രമായി സമൂഹത്തിൽ വിഹരിക്കരുത്. അങ്ങനെ വന്നാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. അവർ തെളിവുകൾ നശിപ്പിക്കുന്നുണ്ടെന്നും യുവതി മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു. പരാതിയുടെ പകർപ്പ് റിപ്പോർട്ടറിന് കിട്ടി.

ഉന്നത പൊലീസ് ഉദ്യോഗസ്ഥര് പീഡിപ്പിച്ചുവെന്ന പൊന്നാനി സ്വദേശിയായ വീട്ടമ്മയുടെ പരാതിയില് 48 മണിക്കൂര് കഴിഞ്ഞിട്ടും പൊലീസ് കേസ് രജിസ്റ്റര് ചെയ്തിട്ടില്ല. ഗുരുതര കുറ്റകൃത്യം നടന്നു എന്ന് പൊലീസിന് പരാതി ലഭിച്ചാല് ആദ്യം കേസ് രജിസ്റ്റര് ചെയ്യുകയാണ് വേണ്ടത്. അതിന് ശേഷമായിരിക്കണം അന്വേഷണം. എന്നാല് പൊലീസ് ഉദ്യോഗസ്ഥര് കൈമാറി പീഡിപ്പിച്ചുവെന്ന വീട്ടമ്മയുടെ പരാതി പൊലീസ് കണ്ടില്ലെന്ന് നടിക്കുകയാണ്. ഇതിലൂടെ കേസ് അട്ടിമറിക്കാന് പൊലീസ് ശ്രമിക്കുന്നുവെന്ന സംശയമുയര്ന്നിട്ടുണ്ട്.

വെള്ളിയാഴ്ചയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര് പീഡിപ്പിച്ചുവെന്ന് റിപ്പോര്ട്ടര് ചാനലിലൂടെ യുവതി വെളിപ്പെടുത്തിയത്. പൊന്നാനി മുന് സിഐ വിനോദ്, മലപ്പുറം മുന് എസ്പി സുജിത് ദാസ്, തിരൂര് മുന് ഡിവൈഎസ്പി വി വി ബെന്നി എന്നിവര്ക്കെതിരെയായിരുന്നു യുവതിയുടെ പരാതി. 2022 ല് വസ്തുസംബന്ധമായ പ്രശ്നം പരിഹരിക്കാന് പൊലീസിനെ സമീപിച്ചതായിരുന്നു യുവതി. പൊന്നാനി സിഐ വിനോദിന് ആദ്യം പരാതി നല്കി. എന്നാല് സിഐ വിനോദ് വീട്ടിലെത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി ആരോപിച്ചു. ഈ പരാതി ഡിവൈഎസ്പി ബെന്നിക്ക് കൈമാറി. ബെന്നിയും വീട്ടിലെത്തി ഉപദ്രവിച്ചു. പരിഹാരം ഇല്ലാത്തതിനാല് മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസിനെ കണ്ടു. എന്നാല് സുജിത് ദാസും പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ഷെയ്ഖ് ദര്വേഷിനും യുവതി പരാതി നല്കിയിരുന്നു. എന്നാല് പൊലീസ് കേസടുക്കാന് തയ്യാറായില്ല. സംഭവം വാര്ത്തയായതോടെ ആരോപണങ്ങള് നിഷേധിച്ച് മുന് സിഐ വിനോദ് രംഗത്തെത്തിയിരുന്നു.

dot image
To advertise here,contact us
dot image