മലപ്പുറം: പൊന്നാനിയില് ഉന്നത പൊലീസ് ഉദ്യോഗസ്ഥര് പീഡിപ്പിച്ചുവെന്ന വീട്ടമ്മയുടെ പരാതിയില് 48 മണിക്കൂര് കഴിഞ്ഞിട്ടും കേസ് രജിസ്റ്റര് ചെയ്യാതെ പൊലീസ്. ഗുരുതര കുറ്റകൃത്യം നടന്നു എന്ന് പൊലീസിന് പരാതി ലഭിച്ചാല് ആദ്യം കേസ് രജിസ്റ്റര് ചെയ്യുകയാണ് വേണ്ടത്. അതിന് ശേഷമായിരിക്കണം അന്വേഷണം. എന്നാല് പൊലീസ് ഉദ്യോഗസ്ഥര് കൈമാറി പീഡിപ്പിച്ചുവെന്ന വീട്ടമ്മയുടെ പരാതി പൊലീസ് കണ്ടില്ലെന്ന് നടിക്കുകയാണ്. ഇതിലൂടെ കേസ് അട്ടിമറിക്കാന് പൊലീസ് ശ്രമിക്കുന്നുവെന്ന സംശയമുയര്ന്നിട്ടുണ്ട്.
വെള്ളിയാഴ്ചയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര് പീഡിപ്പിച്ചുവെന്ന് റിപ്പോര്ട്ടര് ചാനലിലൂടെ യുവതി വെളിപ്പെടുത്തിയത്. പൊന്നാനി മുന് സിഐ വിനോദ്, മലപ്പുറം മുന് എസ്പി സുജിത് ദാസ്, തിരൂര് മുന് ഡിവൈഎസ്പി വി വി ബെന്നി എന്നിവര്ക്കെതിരെയായിരുന്നു യുവതിയുടെ പരാതി. 2022 ല് വസ്തുസംബന്ധമായ പ്രശ്നം പരിഹരിക്കാന് പൊലീസിനെ സമീപിച്ചതായിരുന്നു യുവതി. പൊന്നാനി സിഐ വിനോദിന് ആദ്യം പരാതി നല്കി. എന്നാല് സിഐ വിനോദ് വീട്ടിലെത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി ആരോപിച്ചു. ഈ പരാതി ഡിവൈഎസ്പി ബെന്നിക്ക് കൈമാറി. ബെന്നിയും വീട്ടിലെത്തി ഉപദ്രവിച്ചു. പരിഹാരം ഇല്ലാത്തതിനാല് മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസിനെ കണ്ടു. എന്നാല് സുജിത് ദാസും പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ഷെയ്ഖ് ദര്വേഷിനും യുവതി പരാതി നല്കിയിരുന്നു. എന്നാല് പൊലീസ് കേസടുക്കാന് തയ്യാറായില്ല
പൊലീസ് ഉന്നതരുടെ ബലാത്സംഗ ശൃംഖല: മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്കി യുവതിസംഭവം വാര്ത്തയായതോടെ ആരോപണങ്ങള് നിഷേധിച്ച് മുന് സിഐ വിനോദ് രംഗത്തെത്തി. വീടുമായി ബന്ധപ്പെട്ട പരാതിയുമായി യുവതി തന്നെ സമീപിച്ചിട്ടില്ലെന്നായിരുന്നു പ്രതികരണം. യുവതി ആരോപിക്കുന്ന തരത്തില് അവരുടെ വീട്ടിലേക്ക് പോയിട്ടില്ലെന്നും യുവതി ഹണി ട്രാപ്പ് സംഘത്തിലെ ആളാണെന്നും വിനോദ് ആരോപിച്ചിരുന്നു. ഇതിനിടെ പരാതിക്കാരി വീണ്ടും റിപ്പോര്ട്ടറിലൂടെ പ്രതികരിച്ചു. പീഡനത്തിന് ശേഷവും നുണക്കഥകള് പ്രചരിപ്പിച്ച് പൊലീസ് ഉദ്യോഗസ്ഥര് തന്നെ അപമാനിക്കാന് ശ്രമിക്കുകയാണെന്നായിരുന്നു യുവതിയുടെ പ്രതികരണം. നുണപരിശോധനയ്ക്ക് തയ്യാറാണെന്നും യുവതി പറഞ്ഞു. ഇന്നലെ പൊന്നാനി പൊലീസ് സ്റ്റേഷനില് നേരിട്ടെത്തി യുവതി പരാതി നല്കി. ഈ പരാതിയിലും പൊലീസ് കേസ് രജിസ്റ്റര് ചെയ്യാന് തയ്യാറായിട്ടില്ല.
പീഡന പരാതി; 24 മണിക്കൂര് കഴിഞ്ഞിട്ടും കേസെടുത്തില്ല, വീണ്ടും പരാതി നല്കി അതിജീവിത