'സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ സൈബർ കുറ്റകൃത്യങ്ങൾ'; കേരള പൊലീസിന് കേന്ദ്രത്തിന്റെ പുരസ്കാരം

സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്ക്കാർ നടത്തിവരുന്ന ഇടപെടലുകള്ക്ക് കേന്ദ്രസർക്കാരിന്റെ അംഗീകാരം.

dot image

തിരുവനന്തപുരം: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്ക്കാർ നടത്തിവരുന്ന ഇടപെടലുകള്ക്ക് കേന്ദ്രസർക്കാരിന്റെ അംഗീകാരം. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ ആദ്യ സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പുരസ്കാരമാണ് കേരളത്തിന് ലഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ്, ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബർ 10 ന് ദില്ലിയിലെ വിജ്ഞാന് ഭവനിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരള പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിന് പുരസ്കാരം സമ്മാനിക്കും.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം....

സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്ക്കാർ നടത്തിവരുന്ന ഇടപെടലുകള്ക്ക് കേന്ദ്ര അംഗീകാരം. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ (I4C) ആദ്യ സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പുരസ്കാരങ്ങളിലാണ് കേരളം നേട്ടം കൈവരിച്ചിരിക്കുന്നത്. ‘സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ഓൺലൈൻ കുറ്റകൃത്യങ്ങളിൽ സജീവമായ ഇടപെടൽ’ എന്ന വിഭാഗത്തിലാണ് കേരളത്തെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. ഈ രംഗത്ത് സംസ്ഥാന സര്ക്കാര് നടത്തിയ സ്തുത്യർഹമായ പ്രവർത്തനങ്ങളെ പരിഗണിച്ചാണ് പുരസ്കാരം. സെപ്റ്റംബർ 10 ന് ന്യൂഡൽഹിയിലെ വിജ്ഞാന് ഭവനിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പുരസ്കാരം കൈമാറും.

dot image
To advertise here,contact us
dot image