'പൂഴ്ത്തിയ 5 പേജുകള് തരില്ല'; ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കടുംവെട്ടിൽ സാംസ്കാരിക വകുപ്പ്

97 മുതല് 107 വരെ ഖണ്ഡികകളാണ് അറിയിപ്പില്ലാതെ മുക്കിയത്.

dot image

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്ട്ടിലെ കടുംവെട്ടില് ഉരുണ്ട് കളിച്ച് സാംസ്കാരിക വകുപ്പ്. റിപ്പോര്ട്ടര് നല്കിയ അപ്പീലില് അവ്യക്തമായ മറുപടിയാണ് സാംസ്കാരിക വകുപ്പ് നല്കിയത്. ഹേമ കമ്മിറ്റി റിപ്പോര്ട്ടില് പൂഴ്ത്തിയ അഞ്ച് പേജുകള് തരില്ലെന്ന സാംസ്കാരിക വകുപ്പ്. ഈ പേജുകള് സ്വകാര്യതയിലേക്ക് വിരല് ചൂണ്ടന്നതാണെന്നാണ് സാംസ്കാരിക വകുപ്പ് നല്കുന്ന വിശദീകരണം. 97 മുതല് 107 വരെ ഖണ്ഡികകളാണ് അറിയിപ്പില്ലാതെ മുക്കിയത്.

വിവരാവകാശ നിയമ പ്രകാരം നൽകിയ റിപ്പോർട്ടിലെ മുക്കിയ പേജുകള് നല്കുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. എന്നാല് 49 മുതല് 53 വരെ പേജുകള് അവസാന നിമിഷം ഒഴിവാക്കുകയായിരുന്നു. റിപ്പോര്ട്ടില് സാംസ്കാരിക വകുപ്പ് ആകെ 129 ഖണ്ഡികകള് വെട്ടിയിട്ടുണ്ട്. വെളിപ്പെടുത്താവുന്ന പേജുകള് നല്കിയതായും സാംസ്കാരിക വകുപ്പ് അറിയിച്ചു. റിപ്പോര്ട്ടര് പ്രിന്സിപ്പാള് കറസ്പ്പോണ്ടന്റ് ആര് റോഷിപാലിന്റെ അപ്പീലിലാണ് സാംസ്കാരിക വകുപ്പിന്റെ മറുപടി.

ഉന്നത പൊലീസ് ഉദ്യോഗസ്ഥര്ക്കെതിരായ ബലാത്സംഗ പരാതി; രണ്ട് ദിവസം കഴിഞ്ഞിട്ടും കേസില്ല

വിവരാവകാശ കമ്മീഷണറെ നോക്കുകുത്തിയാക്കിയാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഭാഗങ്ങൾ സർക്കാർ വെട്ടിമാറ്റിയത്. ഉത്തരവിൽ പറഞ്ഞതിലും അഞ്ച് പേജ് കുറച്ചാണ് റിപ്പോർട്ട് നൽകിയത്. നിർണായക വിവരം ഉൾപ്പെടുന്ന ഭാഗമാണ് വെട്ടിമാറ്റിയത്.

ഏറ്റവും ക്രൂരമായ ലൈംഗികാതിക്രമ വിവരങ്ങൾ ഉൾപ്പെട്ട ഭാഗങ്ങളാണ് ഒഴിവാക്കിയത്. വിവരാവകാശ കമ്മീഷണർ ഡോ. എ അബ്ദുൾ ഹക്കീം 21 ഖണ്ഡികകൾ ഒഴിവാക്കാനായിരുന്നു നിർദ്ദേശിച്ചിരുന്നത്. എന്നാൽ വിവരാവകാശ കമ്മീഷണർ പുറത്തു വിടരുതെന്ന് നിർദ്ദേശിച്ച ഭാഗങ്ങൾ സർക്കാർ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. 48ാം പേജിലെ 96ാം ഖണ്ഡിക പുറത്തുവിടരുതെന്ന് കമ്മീഷണർ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഈ ഭാഗം പുറത്തുവിട്ട റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുണ്ട്. ഈ പേജിൽ സ്വകാര്യതയിലേക്ക് വിരൽ ചൂണ്ടുന്ന വിവരങ്ങളില്ല.

dot image
To advertise here,contact us
dot image