മറയൂര്: കാന്തല്ലൂരില് സിപിഐഎം നേതൃത്വത്തില് വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു. കാന്തല്ലൂരിലെ റിസോര്ട്ടില് ആന കയറിയത് പരിശോധിക്കാന് എത്തിയ ഉദ്യോഗസ്ഥരെയാണ് സിപിഐഎം ഏരിയ സെക്രട്ടറി ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞത്. ആന ഇറങ്ങിയിട്ടുണ്ട് ഉടന് വരണമെന്ന് നാട്ടുകാര് വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. എന്നാല് വണ്ടിയില് ഡീസല് ഇല്ല എന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. ഇത് നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മില് വാക്കു തര്ക്കത്തിന് വഴിതെളിച്ചു.
പയസ് നഗര് ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് വാഹനത്തില് ഡീസല് ഇല്ലെന്ന മറുപടി നല്കിയത്. ഇതിന് ശേഷം കാന്തല്ലൂരിലെ റിസോര്ട്ടില് ആന കയറിയത് പരിശോധിക്കാന് എത്തിയപ്പോഴാണ് സിപിഐഎം ഏരിയാ സെക്രട്ടറിയും സംഘവും ചേര്ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞത്. നാളുകളായി മേഖലയില് കാട്ടാന അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം അതിരൂക്ഷമാണ്. ശാശ്വത പ്രശ്നപരിഹാരം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങളും ഉയര്ന്നു വരുന്നതിനിടയിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് നിഷേധാത്മക നിലപാട് ഉണ്ടാകുന്നത്. വനം വകുപ്പിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് മറയൂര് കാന്തല്ലൂര് മേഖലയില് ഉയര്ന്നു വരുന്നത്.