ബാബുരാജിനെതിരായ പീഡന പരാതി; പ്രത്യേക സംഘം അന്വേഷിക്കും

ബാബുരാജിന്റെ ആലുവയിലെ വീട്ടില് വച്ചും കമ്പിലൈനിലെ റിസോര്ട്ടില് വച്ചും പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി

dot image

ഇടുക്കി: നടന് ബാബുരാജിനെതിരായ പീഡന പരാതി പ്രത്യേക സംഘം അന്വേഷിക്കും. അടിമാലി പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ബാബുരാജിന്റെ ആലുവയിലെ വീട്ടില് വച്ചും കമ്പിലൈനിലെ റിസോര്ട്ടില് വച്ചും പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. യുവതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.

സിനിമയില് അവസരം വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി ബാബുരാജ് പീഡിപ്പിച്ചുവെന്ന് ജൂനിയര് ആര്ട്ടിസ്റ്റായ യുവതിയാണ് പരാതി നല്കിയത്. ഡിജിപിക്ക് ഇമെയിലായി അയച്ച പരാതി അടിമാലി പൊലീസിന് കൈമാറുകയായിരുന്നു. തുടര്ന്ന് ബാബുരാജിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി അടിമാലി പൊലീസ് കേസെടുത്തു. യുവതിയില് നിന്ന് ഫോണ് വഴി വിവരങ്ങള് ശേഖരിച്ച ശേഷമാണ് അടിമാലി പൊലീസ് കേസ് രജിസ്റ്റര് ചെയ്തത്. പരാതിക്കാരിയായ പെണ്കുട്ടി ബാബുരാജിന്റെ റിസോര്ട്ടിലെ മുന് ജീവനക്കാരിയായിരുന്നു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥര്ക്കെതിരായ ബലാത്സംഗ പരാതി; രണ്ട് ദിവസം കഴിഞ്ഞിട്ടും കേസില്ല

അതിനിടെ ബാബുരാജിനെതിരെ ഉയര്ന്ന ലൈംഗിക പീഡന ആരോപണം മറച്ചുവച്ചെന്ന് കാണിച്ച് മലപ്പുറം എസ്പി ശശിധരനെതിരെ നടപടി ആവശ്യപ്പെട്ട് എറണാകുളം ചീഫ് ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതിയില് പരാതിയെത്തി. പരാതിക്കാരിയുടെ വെളിപ്പെടുത്തലില് വിവരം നേരത്തെ അറിഞ്ഞിട്ടും ശശിധരന് കുറ്റം മറച്ച് വെച്ചെന്നാണ് കൊച്ചിയിലെ അഭിഭാഷകനായ അഡ്വ. ബൈജു നോയലിന്റെ പരാതി. 2019 ല് നടന്ന കുറ്റകൃത്യം വര്ഷങ്ങള്ക്ക് ശേഷം 2023ല് കൊച്ചി ഡിസിപി ആയിരുന്ന ശശിധരനോട് പറഞ്ഞിരുന്നതായാണ് യുവതി വ്യക്തമാക്കുന്നത്. പരാതിയെ പറ്റി തനിക്കറിയാമായിരുന്നുവെന്ന് ശശിധരനും സമ്മതിച്ചിരുന്നു. കുറ്റം അറിഞ്ഞിട്ടും നടപടി എടുക്കുന്നതില് വീഴ്ച സംഭവിച്ചതില് ക്രിമിനല് നടപടി എടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.

ഹേമ കമ്മിറ്റി റിപ്പോര്ട്ട് പുറത്തുവന്നതിന് ശേഷം സിനിമാ മേഖലയില് നേരിട്ട ദുരനുഭവങ്ങള് ചൂണ്ടിക്കാട്ടി നിരവധി പേര് രംഗത്തെത്തിയിരുന്നു. നടിമാരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില് നടന്മാരായ മുകേഷ്, ജയസൂര്യ, മണിയന്പിള്ള രാജു, ഇടവേള ബാബു, സിദ്ദിഖ്, സംവിധായകന്മാരായ രഞ്ജിത്ത്, വി കെ പ്രകാശ്, ലോയേഴ്സ് കോണ്ഗ്രസ് ചെയര്മാന് വി എസ് ചന്ദ്രശേഖരന്, പ്രൊഡക്ഷന് കണ്ട്രോളര്മാരായ വിച്ചു, നോബിള് എന്നിവര്ക്കെതിരേയും കേസെടുത്തിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us