കേരള ഹോക്കിക്കെതിരെ നടത്തിയ പ്രസംഗം 'നാക്കുപിഴ'; പറഞ്ഞത് മുന്പത്തെ അവസ്ഥ: പി ആർ ശ്രീജേഷ്

പറഞ്ഞത് അസോസിയേഷന് ചെയ്യുന്ന നല്ല കാര്യങ്ങള്ക്ക് ഇടങ്കോല് ഇടുന്നവരെയാണെന്നും ശ്രീജേഷ് പറഞ്ഞു

dot image

കൊച്ചി: കേരള ഹോക്കിക്കെതിരെ നടത്തിയ പ്രസംഗം
നാക്കുപിഴയെന്ന് തിരുത്തി ഒളിമ്പ്യന് പി ആര് ശ്രീജേഷ്. പറഞ്ഞത് മുന്പത്തെ അവസ്ഥയാണ്. നിലവിലെ അസോസിയേഷന് നല്ല രീതിയിലാണ് ഹോക്കിയെ പിന്തുണക്കുന്നത്. പ്രസംഗത്തിനിടെ ഉദ്ദേശിച്ചത് മാറിയതാണ്. പറഞ്ഞത് അസോസിയേഷന് ചെയ്യുന്ന നല്ല കാര്യങ്ങള്ക്ക് ഇടങ്കോല് ഇടുന്നവരെയാണെന്നും ശ്രീജേഷ് പറഞ്ഞു.

സംസ്ഥാന ഹോക്കി അസോസിയേഷന് ഏകോപനം ഇല്ലെന്നായിരുന്നു ശ്രീജേഷിൻ്റെ വിമർശനം. പുതിയ ഹോക്കി താരങ്ങളെ വളര്ത്തി എടുക്കാന് അസോസിയേഷന് മുന്കൈ എടുക്കണമെന്നും താന് ഒറ്റയ്ക്ക് നോക്കിയാല് പൊങ്ങില്ലെന്നുമാണ് ശ്രീജേഷ് പ്രതികരിച്ചത്. തന്റെ പേരിലുള്ള സ്റ്റേഡിയം ഇപ്പോഴും യാഥാര്ത്ഥ്യമായിട്ടില്ല. ഒരു കോടിരൂപയ്ക്ക് തീരാവുന്ന പദ്ധതിക്കാണ് കഴിഞ്ഞ ദിവസം 30 ലക്ഷം മുടക്കിയതെന്നും ശ്രീജേഷ് പറഞ്ഞിരുന്നു.

താന് നാട്ടിലെത്തുമ്പോള് റോഡിലാണ് ട്രെയിനിങ് ചെയ്യുന്നത്. ചെറിയ കുട്ടികള്ക്ക് അത് പറ്റില്ല. കുട്ടികള്ക്ക് കളിക്കാനായി ഒരു സ്റ്റേഡിയം അത്യാവശ്യമാണെന്നാണ് ശ്രീജേഷ് മാധ്യമങ്ങളോട് പറഞ്ഞത്. '2014ല് ഏഷ്യന് ഗെയിംസ് വിജയിച്ചപ്പോഴാണ് സ്റ്റേഡിയം പ്രഖ്യാപിക്കുന്നത്. നേരത്തെ അത് വോളിബോള് ഗൗണ്ട് ആയിരുന്നു. അതിനെ മള്ട്ടിപര്പ്പസ് ഗ്രൗണ്ടാക്കി മാറ്റി ഇന്ഡോര് സ്റ്റേഡിയം പണിയുമെന്നായിരുന്നു കരുതിയത്. എന്നാല്, സാങ്കേതിക പ്രശ്നങ്ങള് കൊണ്ട് മുങ്ങിക്കിടക്കുകയാണ്. കാടുമൂടി കിടക്കുന്നതിനാല് അവിടെ കളിച്ചുകൊണ്ടിരിക്കുന്നവര്ക്ക് ഇപ്പോള് കളിക്കാന് കഴിയുന്നില്ല.

'ഒരുമിച്ചു നിന്നാലേ എന്തും നേടാനാകൂ'; ഹോക്കി അസോസിയേഷനെ വിമര്ശിച്ച് പി ആര് ശ്രീജേഷ്

താന് നാട്ടിലെത്തുമ്പോള് റോഡിലാണ് ട്രെയിനിങ് ചെയ്യുന്നത്. ചെറിയ കുട്ടികള്ക്ക് അത് പറ്റില്ല. കുട്ടികള്ക്ക് കളിക്കാനായി ഒരു സ്റ്റേഡിയം അത്യാവശ്യമാണ്. ഓരോ പഞ്ചായത്തില് ഒരു സ്റ്റേഡിയമെന്ന് നിലയിലെങ്കിലും വേണം. ഇത് വലിയ സ്റ്റേഡിയമല്ല, അത്യാവശ്യം ഒരു വോളിബോളും ബാഡ്മിന്റണും കളിക്കാന് കഴിയുന്ന സ്റ്റേഡിയമാണ്. അതുപോലും ഇല്ലാതെ വരുന്ന അവസ്ഥ വളരെ ദയനീയമാണെന്നാണ്', ശ്രീജേഷ് മാധ്യമങ്ങളോട് പറഞ്ഞത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us