പത്തനംതിട്ട: തൃശൂര് പൂരം കലക്കാനാണ് എഡിജിപി എം ആര് അജിത് കുമാറും ആര്എസ്എസ് ജനറല് സെക്രട്ടറി ദത്താത്രേയ ഹൊസബളെയും കൂടിക്കാഴ്ച നടത്തിയതെന്ന് താന് പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കേരളത്തില് അക്കൗണ്ട് തുറക്കുക എന്നതായിരുന്നു ബിജെപിയുടെ ആഗ്രഹം. അതിന് എഡിജിപി വഴി മുഖ്യമന്ത്രി നല്കിയ ദൂതിന് തങ്ങള് സഹായിക്കാം എന്നായിരുന്നു ബിജെപിയുടെ ഉറപ്പ്. അതിന്റെ തുടര്ച്ചയായാണ് തൃശൂര് പൂരം കലക്കിയതെന്നും വി ഡി സതീശന് പറഞ്ഞു.
തൃശൂര് പൂരം കലക്കുക എന്നത് ബിജെപിയുടേയും സിപിഐഎമ്മിന്റേയും പ്ലാനായിരുന്നു. പൊലീസ് ഉദ്യോഗസ്ഥര് വഴി അത് നടപ്പിലാക്കുകയായിരുന്നു. വിശ്വാസം, ഹിന്ദു, ആചാരം എന്നൊക്കെ പറയുന്നവര് ഇന്ന് ഉത്സവം കലക്കാന് കൂട്ടുനില്ക്കുകയാണെന്ന് ബിജെപിയെ ഉന്നംവെച്ച് സതീശന് പറഞ്ഞു. തൃശൂര് പൂരം കലക്കാന് കൂട്ടുനിന്ന ബിജെപി ഹിന്ദുക്കളെ കബളിപ്പിക്കുകയാണ്. അവരാണ് ഇപ്പോള് വിശ്വാസത്തെക്കുറിച്ചും ആചാരത്തെക്കുറിച്ചും തങ്ങള്ക്ക് ക്ലാസ് എടുക്കുന്നത്. അവരുടെ തനിനിറം പുറത്തായെന്നും വി ഡി സതീശന് പറഞ്ഞു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥര്ക്കെതിരായ ബലാത്സംഗ പരാതി; രണ്ട് ദിവസം കഴിഞ്ഞിട്ടും കേസില്ലമുഖ്യമന്ത്രി മുന്പും പൊലീസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ചില ഇടപടെലുകള് നടത്തിയിട്ടുണ്ട്. സിപിഐഎം പ്രവര്ത്തകരെ ഉപയോഗിക്കാത്തത് അവര് പിന്നീട് മാറ്റിപ്പറയും എന്നുള്ളതുകൊണ്ടാണ്. ആരെയും വിശ്വസിക്കാന് പറ്റില്ലല്ലോ? അതുകൊണ്ടാണ് അത്രയും വിശ്വാസമുള്ള എഡിജിപി എം ആര് അജിത് കുമാറിനെ ദൗത്യം ഏല്പിച്ചതെന്നും വിഡി സതീശന് പറഞ്ഞു.
വാദത്തിന് വേണ്ടി മുഖ്യമന്ത്രി അറിയാതെയാണ് എഡിജിപി പോയതെന്ന് പറയാം. എന്നാല് പിറ്റേദിവസം മുഖ്യമന്ത്രിയുടെ ടേബിളില് സ്പെഷ്യല് ബ്രാഞ്ച് റിപ്പോര്ട്ട് എത്തി. ആ സമയം പോലും മുഖ്യമന്ത്രി എഡിജിപിയോട് വിശദീകരണം തേടാന് തയ്യാറായില്ലെന്നും വി ഡി സതീശന് ആരോപിച്ചു.