എഡിജിപി-ആര്എസ്എസ് കൂടിക്കാഴ്ച; സര്ക്കാരിലെ പാര്ട്ടി സഖാക്കള് പരിശോധിക്കും: എ വിജയരാഘവന്

'എഡിജിപി ആര്എസ്എസ് നേതാവിനെ കണ്ടേക്കാം. അക്കാര്യങ്ങള് സര്ക്കാര് പരിശോധിക്കും'

dot image

കണ്ണൂര്: എഡിജിപി എം ആര് അജിത് കുമാര് ആര്എസ്എസ് നേതാക്കളുമായി നടത്തിയ രഹസ്യകൂടിക്കാഴ്ചയില് പ്രതികരിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്. എഡിജിപി ആര്എസ്എസ് നേതാവിനെ കണ്ടേക്കാം. അക്കാര്യങ്ങള് സര്ക്കാര് പരിശോധിക്കും. അതിന് പ്രാപ്തിയുള്ള മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്ന് വിജയരാഘവന് പറഞ്ഞു.

'എഡിജിപി ആര്എസ്എസ് നേതാവിനെ കണ്ടേക്കാം. അക്കാര്യങ്ങള് സര്ക്കാര് പരിശോധിക്കും. അതില് നിങ്ങള് വിഷമിക്കേണ്ട. പിണറായി വിജയന്റെ ഭരണം മികച്ചത്. ഇക്കാര്യത്തില് പരിശോധിച്ച് നടപടിയെടുക്കാനുള്ള പ്രാപ്തി കേരളത്തിലെ മുഖ്യമന്ത്രിക്കുണ്ട്. സര്ക്കാര് പരിശോധിക്കും എന്നു പറഞ്ഞാല് അതിന്റെ അര്ത്ഥം എന്താണ്. സര്ക്കാരിലെ പാര്ട്ടി സഖാക്കള് പരിശോധിക്കും. കലക്കല് ആണ് മാധ്യമങ്ങളുടെ പരിപാടി', എ വിജയരാഘവന് പറഞ്ഞു.

മാധ്യമങ്ങള് ഈ പരിപാടി നിര്ത്തണം. എഡിജിപി രഹസ്യമായി ആര്എസ്എസ് നേതാക്കളെ കണ്ടത് ശരിയാണോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അമ്മയെ തല്ലിയത് ശരിയാണോയെന്ന് പോലത്തെ പരിപാടിക്ക് നില്ക്കരുത്. സര്ക്കാരിന് മുന്നില് വിഷയം വന്നാല് നടപടി എടുക്കും. മുഖ്യമന്ത്രി തെറ്റുകള്ക്ക് കൂട്ടുനില്ക്കുന്നയാളല്ല. വര്ഗീയ ശക്തികളോട് കൂട്ടുകൂടില്ലെന്നും വിജയരാഘവന് പറഞ്ഞു.

dot image
To advertise here,contact us
dot image