പൊലീസ് ഉന്നതർക്കെതിരായ പീഡന പരാതി; അതിജീവിതയെ നിയമവിരുദ്ധമായി ചോദ്യം ചെയ്ത നടപടി കോടതിയെ അറിയിക്കും

അതിജീവിത കോടതിയിൽ നൽകിയ സ്വകാര്യ അന്യായത്തിൽ ഇന്ന് തീർപ്പുണ്ടാകും

dot image

നിലമ്പൂർ: പൊലീസ് ഉദ്യോഗസ്ഥർ ബലാത്സംഗത്തിനിരയാക്കിയെന്ന് പരാതിപ്പെട്ട അതിജീവിതയുടെ പൊന്നാനിയിലെ വീട്ടിൽ രാത്രി നിയമവിരുദ്ധമായി മൊഴി രേഖപ്പെടുത്തിയ പൊലീസിന്റെ നീക്കം കോടതിയെ ബോധ്യപ്പെടുത്താൻ തീരുമാനിച്ച് അഭിഭാഷകൻ. അതിജീവിത കോടതിയിൽ നൽകിയ സ്വകാര്യ അന്യായത്തിൽ ഇന്ന് തീർപ്പുണ്ടാക്കാനിരിക്കെയായിരുന്നു പൊലീസിൻറെ മൊഴിയെടുപ്പ്.

പരാതി കിട്ടി നാല് ദിവസം കഴിഞ്ഞിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതിനെ തുടർന്ന് അതിജീവിത കോടതിയെ സമീപിച്ചിരുന്നു. അഡീഷണൽ എസ്പിയുടെ നേതൃത്വത്തിൽ വൈകിട്ട് ആറ് മണി മുതൽ രാത്രി വരെ മൊഴിയെടുത്തത് പരാതിക്കാരിയെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്തി മൊഴി മാറ്റാനുമാണെന്നാണ് അഭിഭാഷകൻ കോടതിയെ അറിയിക്കുക. ഇന്നലെ രാത്രിയാണ് അതിജീവിതയുടെ സ്വകാര്യത പരസ്യമാക്കിക്കൊണ്ട് രണ്ട് പൊലീസ് വാഹനങ്ങളിലായി യൂണിഫോം ധരിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മൊഴി രേഖപ്പെടുത്തിയത്.

പൊലീസ് ഉന്നതര്ക്കെതിരായ പീഡന പരാതി: അതിജീവിതയുടെ സ്വകാര്യത മാനിക്കാതെ മൊഴിയെടുക്കല്,ഭീകരാന്തരീക്ഷം

രാത്രി ഏറെ വൈകിയും മൊഴിയെടുക്കല് തുടരുകയായിരുന്നു. ഇതിനിടെ അതിജീവിത റിപ്പോര്ട്ടറിനോട് പ്രതികരിച്ചു. സംഭവം റിപ്പോർട്ടർ വാര്ത്തയാക്കിയതിന് പിന്നാലെയാണ് ഇവരെ ഫോണ് എടുക്കാന് പൊലീസ് അനുവദിച്ചത്. മൂന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ് അകത്തുള്ളതെന്നും മലപ്പുറം എസ്പിയുടെ നിര്ദേശപ്രകാരമാണ് എത്തിയതെന്നും അതിജീവിത പറഞ്ഞു. നാല് മണിക്കൂറിനൊടുവിലാണ് പൊലീസ് സംഘം മടങ്ങിയത്.

റിപ്പോര്ട്ടര് വാര്ത്തയ്ക്ക് പിന്നാലെ പൊലീസ് വാഹനങ്ങള് അതിജീവിതയുടെ വീടിന് മുന്നില് നിന്നും മാറ്റുകയായിരുന്നു. യൂണിഫോം ധരിച്ച പൊലീസും സ്ഥലത്ത് നിന്ന് മാറുകയായിരുന്നു. വെള്ളിയാഴ്ചയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര് പീഡിപ്പിച്ചുവെന്ന് റിപ്പോര്ട്ടര് ചാനലിലൂടെ അതിജീവിത വെളിപ്പെടുത്തിയത്. പൊന്നാനി മുന് സിഐ വിനോദ്, മലപ്പുറം മുന് എസ്പി സുജിത് ദാസ്, തിരൂര് മുന് ഡിവൈഎസ്പി വി വി ബെന്നി എന്നിവര്ക്കെതിരെയായിരുന്നു യുവതിയുടെ പരാതി.

ഇതര സംസ്ഥാനങ്ങളില് നിന്നുള്ള ആനകളുടെ കൈമാറ്റം താല്കാലികമായി തടഞ്ഞ് ഹൈക്കോടതി

2022ല് വസ്തുസംബന്ധമായ പ്രശ്നം പരിഹരിക്കാന് പൊലീസിനെ സമീപിച്ചതായിരുന്നു യുവതി. പൊന്നാനി സിഐ വിനോദിന് ആദ്യം പരാതി നല്കിയെങ്കിലും സിഐ വിനോദ് വീട്ടിലെത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി ആരോപിച്ചു. ഈ പരാതി ഡിവൈഎസ്പി ബെന്നിക്ക് കൈമാറിയെങ്കിലും ബെന്നിയും വീട്ടിലെത്തി ഉപദ്രവിച്ചു. പരിഹാരം ഇല്ലാത്തതിനാല് മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസിനെ കണ്ടു. എന്നാല് സുജിത് ദാസും പീഡിപ്പിക്കുകയായിരുന്നുവെന്നായിരുന്നു യുവതിയുടെ വെളിപ്പെടുത്തൽ. ഇതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ഷെയ്ഖ് ദര്വേഷിനും യുവതി പരാതി നല്കിയിരുന്നു. എന്നാല് പൊലീസ് കേസടുക്കാന് തയ്യാറായില്ല. സംഭവം വാര്ത്തയായതോടെ ആരോപണങ്ങള് നിഷേധിച്ച് മുന് സിഐ വിനോദ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ പരാതിയുമായി യുവതി പൊലീസിനെ സമീപിച്ചെങ്കിലും എഫ്ഐആര് ഇടാന് പൊലീസ് തയ്യാറായിരുന്നില്ല. തുടര്ന്നാണ് അവര് കോടതിയെ സമീപിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us