തലസ്ഥാനത്തെ കുടിവെള്ള പ്രതിസന്ധി; വിശദ റിപ്പോർട്ട് തേടി സർക്കാർ

വീഴ്ച കണ്ടെത്തിയാൽ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ഉണ്ടാകും.

dot image

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലുണ്ടായ കുടിവെള്ള പ്രതിസന്ധിയിൽ വിശദ റിപ്പോർട്ട് തേടി സർക്കാർ. അഡീഷണൽ സെക്രട്ടറി വിശ്വനാഥ് സിൻഹ ജല അതോറിറ്റി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് വിവരങ്ങൾ തേടിയിട്ടുണ്ട്. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടത്തും. വീഴ്ച കണ്ടെത്തിയാൽ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ഉണ്ടാകും.

വെള്ളം മുടങ്ങിയത് ഉദ്യോഗസ്ഥരുടെ വീഴ്ച മൂലമെന്നാണ് ജല അതോറിറ്റിയുടെ വാദം. പ്രതിസന്ധി പരിഹരിക്കുന്നതിൽ ഉദ്യോഗസ്ഥതലത്തിൽ വീഴ്ച ഉണ്ടായെന്നാണ് ജല അതോറിറ്റി ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. അഞ്ച് ലക്ഷത്തോളം ജനങ്ങളെ ബാധിക്കുന്ന വിഷയത്തിൽ മേൽനോട്ടക്കുറവ് ഉണ്ടായി. ജലവിതരണം നടത്തണമെന്ന് കോർപ്പറേഷനോട് ആവശ്യപ്പെടാത്തത് ഗുരുതര വീഴ്ചയെന്നും റിപ്പോർട്ട്. വിശദ അന്വേഷണത്തിന് ടെക്നിക്കൽ മെമ്പറെ ചുമതലപ്പെടുത്താനാണ് നിർദേശം.

എം ആർ അജിത് കുമാറിനെതിരെ നടപടിയെടുക്കാതെ സർക്കാർ; കടുത്ത വിമർശനം

തിരുവനന്തപുരം കോർപ്പറേഷന്റെ 44 വാർഡുകളിൽ ശുദ്ധജലം വിതരണം തടസപ്പെട്ടത് അഞ്ച് ദിവസമാണ്. ഇന്നലെ രാത്രിയോടെയാണ് കുടിവെള്ള വിതരണം പൂർണമായും പുനഃസ്ഥാപിച്ചത്. പമ്പിങ് പുനരാരംഭിച്ചതോടെ നഗരത്തിലെ ഭൂരിഭാഗം വാർഡുകളിലും ഇന്നലെ ഉച്ചയ്ക്ക് മുമ്പ് തന്നെ വെള്ളമെത്തിയിരുന്നു. വാൽവിലുണ്ടായ തകരാറാണ് പ്രതിസന്ധിയ്ക്ക് കാരണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് അറിയിച്ചത്.

പൊലീസ് ഉന്നതർക്കെതിരായ പീഡന പരാതി; അതിജീവിതയെ നിയമവിരുദ്ധമായി ചോദ്യം ചെയ്ത നടപടി കോടതിയെ അറിയിക്കും
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us