'ട്രെയിന് സമയം മാറ്റണം'; ഷൊര്ണൂരില് നിലമ്പൂരിലേക്കുള്ള യാത്രക്കാരുടെ പ്രതിഷേധം

ഷൊര്ണൂര് റെയില്വേ സ്റ്റേഷന് മാസ്റ്ററെ യാത്രക്കാര് ഉപരോധിച്ചു

dot image

പാലക്കാട്: ഷൊര്ണൂര് റെയില്വേ സ്റ്റേഷനില് നിലമ്പൂരിലേക്കുള്ള യാത്രക്കാരുടെ പ്രതിഷേധം. നിലമ്പൂരിലേക്കുള്ള അവസാന ട്രെയിനിന്റെ സമയം മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഷൊര്ണൂര് റെയില്വേ സ്റ്റേഷന് മാസ്റ്ററെ യാത്രക്കാര് ഉപരോധിച്ചു.

ആലപ്പുഴ-കണ്ണൂര് എക്സിക്യൂട്ടീവ് എക്സ്പ്രസ് വൈകി ഓടുന്നതിനാല് നിലമ്പൂരിലേക്കുള്ള ട്രെയിന് നഷ്ടപ്പെടുന്നുവെന്നാണ് യാത്രക്കാരുടെ പരാതി. വൈകീട്ട് 7.47ന് ഷൊര്ണൂരില് എത്തേണ്ട ട്രെയിന് കഴിഞ്ഞ ദിവസം 8.20നാണ് ഷൊര്ണൂരില് എത്തിയത്. അപ്പോഴേക്കും നിലമ്പൂരിലേക്കുള്ള അവസാന ട്രെയിന് സ്റ്റേഷന് വിട്ടിരുന്നു. മിക്ക ദിവസങ്ങളിലും ഇതാണ് സാഹചര്യമെന്ന് യാത്രക്കാര് പറയുന്നു.

8.10നുള്ള ട്രെയിന് കഴിഞ്ഞാല് പിന്നെ പുലര്ച്ചെ 3.50നാണ് ഷൊര്ണൂരില് നിന്നും നിലമ്പൂരിലേക്ക് ട്രെയിനുള്ളത്. നിലമ്പൂരിലേക്കുള്ള അവസാന ട്രെയിനിന്റെ സമയം 8.30 ആക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഇത് റെയില്വേ പരിഗണിക്കാത്തതില് പ്രതിഷേധിച്ചായിരുന്നു യാത്രക്കാര് സ്റ്റേഷന് മാസ്റ്ററെ ഉപരോധിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us