നിർമ്മാതാക്കളുടെ സംഘടനയ്ക്ക് പവർ ​ഗ്രൂപ്പിനെ ഭയം, തുറന്നടിച്ചതോടെ ഒറ്റപ്പെട്ടു: സാന്ദ്ര തോമസ്

'സംഘടനയുടെ സമീപനം സിനിമാ മേഖലയിലെ മുഴുവൻ സ്ത്രീകളെയും കളിയാക്കുന്നതിന് തുല്യമാണ്'

dot image

കൊച്ചി: നിർമ്മാതാക്കളുടെ സംഘടനയുടെ ഭരണസമിതിക്കെതിരെ നിർമാതാവ് സാന്ദ്ര തോമസ്. സംഘടനയെ നിയന്ത്രിക്കുന്നത് ബാഹ്യ ശക്തികളാണ്. ചർച്ച ചെയ്യാതെയാണ് ഹേമ കമ്മിറ്റി വിഷയത്തിൽ സംഘടന സർക്കാരിന് കത്തയച്ചത്. സ്ത്രീ നിർമ്മാതാക്കളുടെ യോഗം വിളിച്ചത് പ്രഹസനമാണ്. ഒരു സിനിമ പോലും നിർമിക്കാത്ത ആളും യോ​ഗത്തിൽ പങ്കെടുത്തു. സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങൾ നിക്ഷിപ്ത താല്പര്യക്കാർക്ക് വേണ്ടി മാത്രമാണ്. നിർമ്മാതാക്കളുടെ സംഘടനയുടെ ഉള്ളിൽ തന്നെ ഭിന്നാഭിപ്രായമുണ്ട്. സംഘടനകളുടെ തലപ്പത്ത് പവർ ഗ്രൂപ്പിന്റെ ഭാഗമായവരാണ് ഇരിക്കുന്നതെന്നും സാന്ദ്ര തോമസ് പറഞ്ഞു.

സംഘടനയുടെ സമീപനം സിനിമാ മേഖലയിലെ മുഴുവൻ സ്ത്രീകളെയും കളിയാക്കുന്നതിന് തുല്യമാണ്. സംഘടനയുടെ ജനറൽബോഡി ഉടൻ വിളിക്കണം. നിലവിലെ ഭരണസമിതിയെ പിരിച്ചുവിടണം. പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കണമെന്നും സാന്ദ്ര സംഘടനയ്ക്ക് അയച്ച കത്തിൽ ആവശ്യ‌പ്പെട്ടിരുന്നു. എഎംഎംഎയുടെ ഉപസംഘടന ആണോ നിർമ്മാതാക്കളുടെ സംഘടനയെന്നും സാന്ദ്ര ചോദിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിറ്റേ ദിവസം ചേംബറിന്റെ ജനറൽ ബോഡിയിൽ നിലപാട് വ്യക്തമാക്കണം എന്ന് ആവശ്യപ്പെട്ടതാണെന്നും സാന്ദ്ര തോമസ് റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.

ആരും അതിന് തയ്യാറായില്ല. സംഘടനകൾ പ്രതികരിച്ചത് മീഡിയയുടെ സമ്മർദ്ദം മൂലമാണ്. തിരുത്തൽ നടപടികൾ ഉടൻ വേണം. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അതിജീവിതകൾക്കൊപ്പമല്ല. മാധ്യമങ്ങളുടെ സമ്മർദ്ദത്തിലാണ് പല സംഘടനകളും പ്രതികരിച്ചത്. ഒരു നടപടിയും എടുക്കാൻ പോകുന്നില്ല. തിരുത്തൽ നടപടികൾ ഉടൻ ഉണ്ടാവണം. സംഘടനയ്ക്കുള്ളിൽ തന്നെ ഭിന്നാഭിപ്രായമുണ്ട്. പവർഗ്രൂപ്പിന്റെ ഭാഗമായ പലരും എല്ലാ സംഘടനകളിലുമുണ്ട്. എല്ലായിടത്തും അതിജീവിതകൾ അവഹേളിക്കപ്പെടുകയാണ്. പുറത്തുവന്നതിൽ വ്യാജ പരാതികളും ഉണ്ടാകാം.

ഹേമ കമ്മിറ്റിയിൽ താൻ മൊഴി കൊടുത്തിരുന്നു. അന്ന് സംഘടനയ്ക്ക് വേണ്ടിയാണ് സംസാരിച്ചത്. ഒറ്റപ്പെടുത്താനുള്ള നീക്കമുള്ളതുകൊണ്ടാണ് പൊരുതാൻ മുന്നോട്ട് വന്നത്. മൊഴി കൊടുത്തതുകൊണ്ടാണ് ഒറ്റപ്പെടൽ അനുഭവിക്കുന്നത്. പവർ ഗ്രൂപ്പ് പ്രൊഡ്യൂസേർസ് അസോസിയേഷനിലും ശക്ത‌മാണ്. സംഘടനകളിൽ സ്ത്രീ സംവരണം ഉണ്ടാകണം. എഎംഎംഎ ഒഴിച്ചാൽ മറ്റൊരു സംഘടനയുടെയും തലപ്പത്ത് സ്ത്രീകളില്ല.

ദുരനുഭവങ്ങൾ പറയുമ്പോൾ അത് ഉൾകൊള്ളാൻ സംഘടനയുടെ തലപ്പത്തുള്ളവർക്ക് കഴിയുന്നില്ല. തുറന്നു പറയുന്നവരെ സംഘടനയ്ക്കുള്ളിൽ കാണുന്നത് പ്രശ്നക്കാരായാണ് കാണുന്നത്. നിർമാതാക്കളുടെ സംഘടന പവർഗ്രൂപ്പിന്റെ പാവയായി പ്രവർത്തിക്കുകയാണ്. ചിലരുടെ നിർദ്ദേശങ്ങൾ അസോസിയേഷൻ അനുസരിക്കുന്നു. ഇക്കാര്യം താൻ മീറ്റിങ്ങിൽ പറഞ്ഞിരുന്നു.

താൻ ഒന്നിനെയും ഭയക്കുന്നില്ല. സിനിമാ മേഖലയിൽ നല്ലൊരു തൊഴിലിടം ഉണ്ടാക്കിയെടുക്കുകയാണ് ലക്ഷ്യം.

സിനിമാ മേഖലയിൽ നല്ലൊരു തൊഴിലിടം ഉണ്ടാക്കിയെടുക്കുകയാണ് ലക്ഷ്യം. ശബ്ദമുയർത്തുന്നവരെ അവഗണിക്കുന്ന നിലപാടാണ് സംഘടനകളുടേത്. ലൊക്കേഷനിൽ ലഹരി ഉപയോഗമുണ്ട്. ‌മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് സംസാരിക്കാൻ ധൈര്യമുള്ളവരല്ല ഇപ്പോൾ സംഘടനയുടെ തലപ്പത്തുള്ളത്. കഴിഞ്ഞ ഭരണസമിതി നിയന്ത്രിച്ച എം രഞ്ജിത്ത് ഇക്കാര്യം തുറന്നു പറഞ്ഞിരുന്നു.

സംഘടനയുടെ വിശ്വാസ്യത നഷ്ടപ്പെടുന്നുണ്ട്. എല്ലാവരും അവസരങ്ങൾക്ക് വേണ്ടിയാണ് നിൽക്കുന്നത്. ഒരുപാട് പേർ ഇനിയും മുന്നോട്ട് വരാനുണ്ട്. പലരും ഭയന്ന് മാറി നിൽക്കുകയാണ്. മുന്നോട്ട് വരുന്നവരെ ആക്രമിക്കുന്നതാണ് രീതി. കാരവൻ വിഷയത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കാരവൻ അസോസിയേഷനോട് സംസാരിച്ചു എന്ന് പറഞ്ഞു. അവർ പറയുന്നത് കേട്ട് ഇവർ ഞെട്ടി എന്നാണ് പറയുന്നത്. ഇത്രയും വലിയ കാര്യങ്ങൾ നടക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും എന്ത് നടപടിയാണ് എടുത്തിട്ടുള്ളത്? കാരവനിൽ നടക്കുന്ന കാര്യങ്ങൾ അറിഞ്ഞിട്ടും സംഘടനകൾ മൗനം പാലിക്കുകയാണ്.

തനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും തുറന്ന് പറയുകയാണ് സാന്ദ്രാ തോമസ്. ലൊക്കേഷനിലേക്ക് വരാൻ വൈകിയ നടന്മാരെ വിളിക്കാൻ ചെന്നപ്പോൾ ക്യാരവാനകത്ത് നിറയെ പുക. ഇക്കാര്യം ചോദ്യം ചെയ്തപ്പോൾ തന്നെ അടിക്കാൻ വന്നു. ലൊക്കേഷനിലേക്ക് ലഹരി ലോഡ് കണക്കിന് വന്നിറങ്ങുന്നുണ്ട്. പൊലീസിനെ അറിയിച്ചാൽ നഷ്ടം നിർമ്മാതാവിനാണ്. സംഘടനയിൽ നിന്നുകൊണ്ടുതന്നെ തിരുത്തലിന് ശ്രമിക്കുമെന്നും സാന്ദ്ര പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us