കർമ്മധീരതയും ഊർജ്ജസ്വലതയും കൈമുതലാക്കിയ രാഷ്ട്രീയ നേതാവ്: മോ​ഹൻലാൽ

ആദർശത്തിലധിഷ്ഠിതമായ സംശുദ്ധ രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ മാതൃകയായിരുന്ന ദേശീയ നേതാവ് കോമ്രേഡ് സീതാറാം യെച്ചൂരിയെന്നും മോ​ഹൻലാൽ ഫേസ്ബുക്കില്‍ കുറിച്ചു.

dot image

കൊച്ചി: സിപിഐഎം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തില്‍ പ്രതികരിച്ച് നടന്‍ മോ​ഹൻലാൽ. ആദർശത്തിലധിഷ്ഠിതമായ സംശുദ്ധ രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ മാതൃകയായിരുന്നു ദേശീയ നേതാവ് കോമ്രേഡ് സീതാറാം യെച്ചൂരിയെന്ന് മോ​ഹൻലാൽ ഫേസ്ബുക്കില്‍ കുറിച്ചു. കർമ്മധീരതയും ഊർജ്ജസ്വലതയും കൈമുതലാക്കിയ യെച്ചൂരി ജനഹൃദയങ്ങളിൽ സ്ഥാനം നേടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യസഭാ അംഗം, സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി തുടങ്ങി ഒട്ടേറെ പദവികൾ അലങ്കരിച്ച യെച്ചൂരിയുടെ വിയോഗത്തില്‍ മോ​ഹൻലാൽ അനുശോചനം രേഖപ്പെടുത്തി.

സീതാറാം യെച്ചൂരിയുടെ അകാല വിയോഗത്തില്‍ പ്രതികരിച്ച് നിരവധി നേതാക്കള്‍ രംഗത്തെത്തി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാനതകളില്ലാത്ത ധീരനേതാവായിരുന്നു സീതാറാം യെച്ചൂരിയെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. ദീര്‍ഘകാലമായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്നിരുന്ന വിപ്ലവകാരിയെയാണ് നഷ്ടപ്പെട്ടതെന്നായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പറഞ്ഞത്.

സീതാറാമിന്റെ നഷ്ടം പാര്‍ട്ടിക്ക് നികത്താന്‍ കഴിയാത്തതെന്ന് സിപിഐഎം മുതിര്‍ന്ന നേതാവ് ഇ പി ജയരാജന്‍ പ്രതികരിച്ചു. ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ സന്ധിയില്ലാ സമരം നടത്തിയ നേതാവിന്റെ വിയോഗം വേദനിപ്പിക്കുന്നതെന്ന് സിപിഐഎം നേതാവ് എം എ ബേബിയും പറഞ്ഞു.

ശ്വാസകോശ അണുബാധയെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു സീതാറാം യെച്ചൂരി. ഇതിനിടെ ആരോഗ്യനില മോശമായി. ഇന്ന് വൈകിട്ടോടെയായിരുന്നു യെച്ചൂരിയുടെ വിയോഗം. സിപിഐഎമ്മിന്റെ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സമ്മേളന കാലയളവിലാണ് സീതാറാം യെച്ചൂരി വിടവാങ്ങിയിരിക്കുന്നത് എന്നത് പാര്‍ട്ടിക്ക് വലിയ നഷ്ടമാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us