മതനിരപേക്ഷതയുടെ മുഖം; സീതാറാം യെച്ചൂരിയുടെ വിയോഗം വേദനാജനകമെന്ന് എ കെ ബാലന്‍

മാർക്സിസ്റ്റ് സൈദ്ധാന്തികൻ എന്ന നിലയില്‍ യെച്ചൂരിയുടെ സംഭാവനകള്‍ ചരിത്രത്തിന്റെ ഭാഗമാണെന്നും എ കെ ബാലന്‍

dot image

തിരുവനന്തപുരം: സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തില്‍ പ്രതികരിച്ച് മുന്‍ മന്ത്രിയും സിപിഐഎം മുതിര്‍ന്ന നേതാവുമായ എ കെ ബാലന്‍. സീതാറാം യെച്ചൂരിയുടെ വിയോഗം അവിശ്വസനീയമെന്ന് എ കെ ബാലന്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. മതനിരപേക്ഷതയുടെ മുഖമായിരുന്നു സീതാറാം യെച്ചൂരി. ദീര്‍ഘനാള്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ തനിക്ക് സാധിച്ചു. അദ്ദേഹത്തിന്റെ വിയോഗം വ്യക്തപരമായി ഏറെ വേദനിപ്പിക്കുന്നതാണ്. മാർക്സിസ്റ്റ് സൈദ്ധാന്തികൻ എന്ന നിലയില്‍ യെച്ചൂരിയുടെ സംഭാവനകള്‍ ചരിത്രത്തിന്റെ ഭാഗമാണെന്നും എ കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.

ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 72 വയസ്സായിരുന്നു. ദിവസങ്ങളായി ന്യുമോണിയ ബാധിതനായി ചികിത്സയിലായിരുന്നു യെച്ചൂരി. 2015 ഏപ്രിൽ മാസത്തിൽ സിപിഐഎമ്മിൻ്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി നിയോ​ഗിതനായ യെച്ചൂരി ഏറ്റവും ഒടുവിൽ 2022 ഏപ്രിലിൽ കണ്ണൂരിൽ വെച്ച നടന്ന സിപിഐഎമ്മിൻ്റെ 23-ാം പാർട്ടി കോൺ​ഗ്രസിൽ മൂന്നാംവട്ടവും ജനറൽ സെക്രട്ടറിയായി തിരഞ്ഞടുക്കപ്പെട്ടിരുന്നു.

സിപിഐഎമ്മിൻ്റെ 24-ാം പാർട്ടി കോൺ​ഗ്രസിന് മുന്നോടിയായുള്ള സമ്മേളന കാലയളവിലാണ് സീതാറാം യെച്ചൂരി വിടവാങ്ങിയിരിക്കുന്നത്. സാമ്പത്തിക ശാസ്ത്രം, ചരിത്രം, കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം എന്നിവയിൽ വലിയ അവ​ഗാഹമുള്ള നേതാവായാണ് സീതാറം യെച്ചൂരി പരി​ഗണിക്കപ്പെടുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us