യെച്ചൂരിയുടെ വിയോഗം ഇടതുപക്ഷ പ്രസ്ഥാനത്തിന് തീരാനഷ്ടം: എം എ ബേബി

നാല് പതിറ്റാണ്ടിലധികം താനും യെച്ചൂരിയും ഒരുമിച്ച് പ്രവര്‍ത്തിച്ചുവെന്ന് എം എ ബേബി

dot image

തിരുവനന്തപുരം: സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗം ഇടതുപക്ഷ പ്രസ്ഥാനത്തിന് തീരാനഷ്ടമെന്ന് സിപിഐഎം മുതിര്‍ന്ന നേതാവ് എം എ ബേബി. മതേരത്വവും ഭരണഘടനാമൂല്യങ്ങളും വീണ്ടെടുക്കാന്‍ സമരനായകന്മാരിലൊരാളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് സീതാറാം യെച്ചൂരിയുടെ വിയോഗമെന്നും എം എ ബേബി പറഞ്ഞു.

ഫാസിസ്റ്റ് ശക്തികള്‍ രാഷ്ട്രീയരംഗത്ത് ആധിപത്യം സ്ഥാപിക്കുന്ന സാഹചര്യമാണുള്ളത്. ഇവര്‍ക്കെതിരെ സന്ധിയില്ലാ സമരമാണ് സീതാറാം നയിച്ചത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന്റെ ആവശ്യമുള്ളിടത്താണ് അപ്രതീക്ഷിത വിയോഗമെന്നും എം എ ബേബി പറഞ്ഞു.

നാല് പതിറ്റാണ്ടിലധികം താനും യെച്ചൂരിയും ഒരുമിച്ച് പ്രവര്‍ത്തിച്ചു. ഒന്നിച്ച് സമരം ചെയ്ത ഓര്‍മയുണ്ട്. അടിയന്തരാവസ്ഥകാലത്ത് ജയിലില്‍ പോകേണ്ടിവന്നവരാണ് താനും യെച്ചൂരിയുമടക്കം ആ തലമുറയിലുണ്ടായിരുന്നവര്‍. എല്ലായ്‌പ്പോഴും സൗഹൃദം പുലര്‍ത്തിയിരുന്ന സൗമ്യ മുഖനായിരുന്നു സീതാറാമെന്നും എം എ ബേബി കൂട്ടിച്ചേര്‍ത്തു. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെയാണ് സീതാറാം യെച്ചൂരിയുടെ വിയോഗം. മൃതദേഹം എയിംസിന് വിട്ടുനല്‍കാനാണ് തീരുമാനം.

dot image
To advertise here,contact us
dot image