സിപിഐഎമ്മിന് മാത്രമല്ല രാാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കെല്ലാം തീരാനഷ്ടം; പി സി ഉണ്ണിച്ചെക്കന്‍

'ഇന്ത്യന്‍ റിപ്പബ്ലിക് തന്നെ ഗുരുതര ഭീഷണി നേരിടുന്ന ഘട്ടത്തില്‍ പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിച്ച് ഫാസിസ്റ്റ്-വര്‍ഗീയ വിരുദ്ധ ബ്ലോക്ക് സൃഷ്ടിക്കുന്നതില്‍ യെച്ചൂരി നേതൃപരമായ മുന്‍കൈ എടുത്തിരുന്നു.'

dot image

കൊച്ചി: സഖാവ് യെച്ചൂരിയുടെ മരണം സിപിഐഎമ്മിന് മാത്രമല്ല രാാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കെല്ലാം തീരാനഷ്ടമെന്ന് എല്‍എല്‍പിഐ സംസ്ഥാന സെക്രട്ടറി പി സി ഉണ്ണിച്ചെക്കന്‍. രാജ്യം വര്‍ഗ്ഗീയ ഫാസിസ്റ്റുകളുടെ ഭീഷണി നേരിടുന്ന ഈഘട്ടത്തില്‍ അതിനെതിരെ വിശാലമായ ഇടതുപക്ഷ ഐക്യവും ഫാസിസ്റ്റ് വിരുദ്ധ ഐക്യവും കെട്ടിപ്പെടുക്കുന്നതില്‍ സഖാവ് സീതാറാം യെച്ചൂരിയുടെ പങ്ക് വളരെ വലുതായിരുന്നു. സംഘടനാപരമായും പ്രത്യയശാസ്ത്രപരമായും ഇടതുപക്ഷത്തിന് ദിശാബോധം പകരുന്നതില്‍ പ്രധാനപങ്കുവഹിച്ച നേതാവായിരുന്നു യെച്ചൂരി. ഇന്ത്യന്‍ റിപ്പബ്ലിക് തന്നെ ഗുരുതര ഭീഷണി നേരിടുന്ന ഘട്ടത്തില്‍ പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിച്ച് ഫാസിസ്റ്റ്-വര്‍ഗീയ വിരുദ്ധ ബ്ലോക്ക് സൃഷ്ടിക്കുന്നതില്‍ യെച്ചൂരി നേതൃപരമായ മുന്‍കൈ എടുത്തിരുന്നു. യെച്ചൂരിയുടെ വിയോഗം ഇന്ത്യയിലെ ജനാധിപത്യ-മതേതര ശക്തികള്‍ക്ക് തനത്ത നഷ്ടമാണ്. എല്‍എല്‍പിഐയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന സിപിഐഎം നേതാവായിരുന്നു യെച്ചൂരിയെന്നും അദ്ദേഹം പറഞ്ഞു.

സീതാറാം യെച്ചൂരിയുടെ വിയോഗം തീരാ നഷ്ടമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. ഇന്ത്യയിലെ മതനിരപേക്ഷ കക്ഷികളെ ഒരുമിച്ച് ചേര്‍ത്ത് ഇന്ത്യയിലെ വര്‍ഗീയ ഭരണകൂടത്തിനെതിരെ പോരാടിയ നേതാവിനെയാണ് നഷ്ടമായതെന്ന് കാരാട്ട് പറഞ്ഞു. അദ്ദേഹം ചെയ്തുവെച്ച മുഴുവന്‍ കാര്യങ്ങളും പൂര്‍ത്തീകരിക്കാന്‍ പാര്‍ട്ടി ഒറ്റക്കെട്ടായി പരിശ്രമിക്കുമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. വിതുമ്പിക്കൊണ്ടാണ് ബൃന്ദ കാരാട്ട് യെച്ചൂരിയുടെ വിയോഗത്തില്‍ പ്രതികരിച്ചത്. ഇന്ത്യയ്ക്ക് മകനെ നഷ്ടമായെന്നാണ് ബൃന്ദയുടെ വാക്കുകള്‍. ഇന്ത്യയെ നന്നായി അറിയുന്ന മകനെ ഇന്ത്യക്ക് നഷ്ടമായി. യെച്ചൂരിയുടെ മരണം സൃഷ്ടിച്ചത് നികത്താന്‍ ആവാത്ത വിടവാണ്. ഇന്ത്യയുടെ മൂല്യങ്ങളെ മനസ്സിലാക്കിയ നേതാവാണ് യെച്ചൂരി. അദ്ദേഹമൊരു പോരാളിയായിരുന്നുവെന്നും വിതുമ്പിക്കൊണ്ട് ബൃന്ദ കാരാട്ട് പറഞ്ഞു.

വിവിധ രാഷ്ട്രീയ സാമൂഹിക രംഗത്തുള്ളവര്‍ യെച്ചൂരിയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് രംഗത്തെത്തുന്നുണ്ട്. പ്രതിപക്ഷ നേതാക്കളെല്ലാം ഇന്‍ഡ്യ സഖ്യത്തിന്റെ നഷ്ടമായാണ് യെച്ചൂരിയുടെ വിയോഗത്തെ കാണുന്നത്. അടുത്ത സുഹൃത്തിനെ നഷ്ടമായ വേദനയാണ് കോണ്‍ഗ്രസ് നേതാക്കളടക്കം പങ്കുവെക്കുന്നത്. യെച്ചൂരിയുടെ വിയോഗം ഇന്‍ഡ്യ സഖ്യത്തിന് നഷ്ടമെന്നാണ് ആംആദ്മി പാര്‍ട്ടി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതികരണം.

ഇന്ന് വൈകിട്ടോടെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു സിപിഐഎമ്മിന്റെ സൌമ്യ മുഖമായിരുന്ന യെച്ചൂരിയുടെ വിയോഗം. 2015 ഏപ്രില്‍ മാസത്തില്‍ സിപിഐഎമ്മിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി നിയോഗിതനായ യെച്ചൂരി ഏറ്റവും ഒടുവില്‍ 2022 ഏപ്രിലില്‍ കണ്ണൂരില്‍ വെച്ച നടന്ന സിപിഐഎമ്മിന്റെ 23-ാം പാര്‍ട്ടി കോണ്‍?ഗ്രസില്‍ മൂന്നാംവട്ടവും ജനറല്‍ സെക്രട്ടറിയായി തിരഞ്ഞടുക്കപ്പെട്ടിരുന്നു. സിപിഐഎമ്മിന്റെ 24-ാം പാര്‍ട്ടി കോണ്‍?ഗ്രസിന് മുന്നോടിയായുള്ള സമ്മേളന കാലയളവിലാണ് സീതാറാം യെച്ചൂരി വിടവാങ്ങിയിരിക്കുന്നത്. സാമ്പത്തിക ശാസ്ത്രം, ചരിത്രം, കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം എന്നിവയില്‍ വലിയ അവ?ഗാഹമുള്ള നേതാവായാണ് സീതാറം യെച്ചൂരി പരി?ഗണിക്കപ്പെടുന്നത്.

dot image
To advertise here,contact us
dot image