എറണാകുളം: കേരള സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയനിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 7 ല്‍7 സീറ്റിലും എസ്എഫ്‌ഐ വിജയിച്ചു. അക്കൗണ്ട്‌സ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ 5ല്‍ 5 സീറ്റും, സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ 10 ല്‍ 8 സീറ്റും, എക്‌സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ 15 ല്‍ 13 സീറ്റും എസ്എഫ്‌ഐ വിജയിച്ചു. കേരള സര്‍വകലാശാല യൂണിയന്റെ ചരിത്രത്തില്‍ ആദ്യമായി വിദ്യാര്‍ത്ഥി യൂണിയന്റെ ഭാരവാഹിത്വത്തിലേക്ക് മുഴുവന്‍ പെണ്‍കുട്ടികളെയാണ് എസ്എഫ്‌ഐ മത്സരിപ്പിച്ച് വിജയിപ്പിച്ചത്.
സര്‍വകലാശാല യൂണിയന്‍ ചെയര്‍ പേഴ്സണായി കൊല്ലം എസ്എന്‍ കോളേജിലെ സുമി എസ്, ജനറല്‍ സെക്രട്ടറിയായി തിരുവനന്തപുരം വഴുതക്കാട് ഗവ. വനിതാ കോളേജിലെ അമിത ബാബു, വൈസ് ചെയര്‍ പേഴ്‌സണ്‍മാരായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ അബ്സല്‍ന എന്‍, ആലപ്പുഴ എസ്.ഡി കോളേജിലെ ആതിര പ്രേംകുമാര്‍, തിരുവനന്തപുരം വാഴിച്ചാല്‍ ഇമ്മാനുവല്‍ കോളേജിലെ നന്ദന എസ് കുമാര്‍, ജോയിന്റ് സെക്രട്ടറിമാരായി നങ്ങ്യാര്‍കുളങ്ങര ടികെഎംഎം കോളേജിലെ അനന്യ എസ്, കൊല്ലം ടികെഎം കോളേജിലെ അഞ്ജനദാസ് എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.