താനൂ‍ർ കസ്റ്റഡിക്കൊല; സുജിത്ത് ദാസിനെ വീണ്ടും ചോദ്യം ചെയ്ത് സിബിഐ

പി വി അൻവർ ശബ്ദരേഖ പുറത്തുവിട്ടതിനെ തുടർന്ന് ഉയർന്ന ആരോപണങ്ങൾക്ക് പിന്നാലെ സുജിത്ത് ​ദാസിനെ സസ്പെൻഡ് ചെയ്തിരുന്നു.

dot image

മലപ്പുറം: താനൂർ കസ്റ്റഡിക്കൊലയിൽ മലപ്പുറം മുൻ എസ് പി സുജിത്ത് ദാസിനെ വീണ്ടും ചോദ്യം ചെയ്ത് സിബിഐ. പി.വി അൻവർ എംഎൽഎയുടെ ആരോപണങ്ങൾക്ക് പിന്നാലെയാണ് ചോദ്യം ചെയ്യൽ. രണ്ടാം തവണയാണ് സിബിഐ സംഘം സുജിത്ത് ദാസിനെ വിളിച്ചു വരുത്തുന്നത്. പി വി അൻവറുമായി നടത്തിയ സംഭാഷണത്തിൽ വ്യക്തത വരുത്താൻ വേണ്ടിയാണ് ചോദ്യം ചെയ്തത്. സിബിഐ തിരുവനന്തപുരം ക്രൈം യൂണിറ്റാണ് താനൂർ കസ്റ്റഡി കൊലപാതകം അന്വേഷിക്കുന്നത്. ഡിവൈഎസ്പി കുമാർ റോണക്കിന്റെ നേതൃത്വത്തിലാണ് സുജിത്ത് ദാസിനെ വീണ്ടും ചോദ്യം ചെയ്തത്. നിലമ്പൂർ എംഎൽഎ പി വി അൻവർ ശബ്ദരേഖ പുറത്തുവിട്ടതിനെ തുടർന്ന് ഉയർന്ന ആരോപണങ്ങൾക്ക് പിന്നാലെ സുജിത്ത് ​ദാസിനെ സസ്പെൻഡ് ചെയ്തിരുന്നു.

ഗുരുതര ചട്ടലംഘനമെന്ന അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് സുജിത്ത് ദാസിനെ സസ്പെൻഡ് ചെയ്തത്. സുജിത്ത് ദാസിനെ സസ്പെന്ഡ് ചെയ്യാൻ ആഭ്യന്തര വകുപ്പ് ശുപാര്ശ ചെയ്തിരുന്നു. മലപ്പുറം മുൻഎസ്പിയായ സുജിത് ദാസ് ഗുരുതര ചട്ടലംഘനം നടത്തിയെന്നാണ് റിപ്പോര്ട്ട്. ഇത് സംബന്ധിച്ചുള്ള റിപ്പോര്ട്ട് റെയ്ഞ്ച് ഡിഐജി ഡിജിപിക്ക് കൈമാറിയതിന് പിന്നാലെയാണ് നടപടിയുണ്ടായത്.

എസ് പി ക്യാംപ് ഓഫീസിലെ മരം മുറിച്ച് കടത്തിയെന്ന കേസിലെ പരാതി പിൻവലിച്ചാൽ ജീവിത കാലം മുഴുവൻ താൻ കടപ്പെട്ടിരിക്കുമെന്ന് എംഎൽഎ പി വി അൻവറിനെ ഫോണിൽ വിളിച്ചുസംസാരിക്കുന്നതിന്റെ ഫോൺ സംഭാഷണം പുറത്ത് വന്നിരുന്നു. ഇത് വലിയ നാണക്കേടാണ് പൊലീസ് സേനയ്ക്ക് ഉണ്ടാക്കിയത്. എസ്പിയുടെ ക്യാമ്പ് ഹൗസിൽ നിന്ന് മരങ്ങൾ കടത്തിയെന്ന പരാതി പിൻവലിക്കാനാണ് സുജിത്ത് ദാസ്, പി വി അൻവർ എംഎൽഎയെ സ്വാധീനിക്കാൻ ശ്രമിക്കുന്നത്. എന്നാൽ ഈ ആവശ്യത്തിന് വ്യക്തമായ മുറുപടി നൽകുകയോ ഉറപ്പ് നൽകുകയോ ചെയ്യാതിരിക്കുന്ന എംഎൽഎ എം ആർ അജിത് കുമാറിന്റെ ബന്ധങ്ങളെ കുറിച്ച് തിരിച്ച് ചോദിക്കുന്നുണ്ട്. പരാതി എംഎൽഎ ഒന്ന് പിൻവലിച്ച് തരണമെന്നാണ് സുജിത് ദാസ് ആവശ്യപ്പെടുന്നത്. 25 വർഷത്തെ സർവ്വീസ് ഉണ്ടെന്നും അത്രയും കാലം താൻ എംഎൽഎയോട് കടപ്പെട്ടിരിക്കുമെന്നും സുജിത് ദാസ് സംഭാഷണത്തിനിടെ പറഞ്ഞിരുന്നു. ഇത് വിവാദമായതോടെയായിരുന്നു നടപടി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us