ഓണാനുകൂല്യങ്ങളില്ല; തിരുവോണത്തിന് പണിമുടക്ക് നടത്താന്‍ തീരുമാനിച്ച് ഒരു വിഭാഗം കെഎസ്ആര്‍ടിസി ജീവനക്കാര്‍

ടിഡിഎഫിന്റെ നേതൃത്വത്തിലാണ് സമരം

dot image

തിരുവനന്തപുരം: തിരുവോണത്തിന് പണിമുടക്ക് നടത്തുമെന്ന് അറിയിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍. ഓണാനുകൂല്യങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് തീരുമാനം. ഓണം ബോണസും ഉത്സവബതയും നല്‍കണമെന്ന് ആവശ്യപ്പെട്ട് ടിഡിഎഫിന്റെ നേതൃത്വത്തിലാണ് സമരം. ജീവനക്കാര്‍ മുന്‍കൂട്ടി അവധി നല്‍കും.

Also Read:

'കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഓണം ആനുകൂല്യങ്ങള്‍ നല്‍കിയില്ലെങ്കില്‍ ഓണം ദിനത്തില്‍ ടിഡിഎഫിന്റെ നിസ്സഹകരണ സമരം. ആത്മാഭിമാനമുള്ള എല്ലാ കെഎസ്ആര്‍ടിസി ജീവനക്കാരും ഈ നിസ്സഹകരണ സമരത്തില്‍ പങ്കാളികളാകും. ജീവനക്കാര്‍ മുന്‍കൂട്ടി അവധി നല്‍കും, ഓണനാളില്‍ അധികം ഡ്യൂട്ടികള്‍ എടുക്കില്ല,' ടിഡിഎഫ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

dot image
To advertise here,contact us
dot image