മാമി തിരോധാനക്കേസില്‍ അന്വേഷണ സംഘത്തെ മാറ്റരുത്; പി വി അന്‍വര്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത്

അന്വേഷണത്തിന്റെ ഒന്നാംഘത്തില്‍ കേസിന്റ ചുമതലയുണ്ടായിരുന്ന മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി വിക്രമിനെ സ്ഥലംമാറ്റി

dot image

മലപ്പുറം: കോഴിക്കോട്ടെ മാമി തിരോധാനക്കേസില്‍ അന്വേഷണ സംഘത്തെ മാറ്റരുതെന്നാവശ്യപ്പെട്ട് പി വി അന്‍വര്‍ എംഎല്‍എ. മലപ്പുറം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എഡിജിപിയെ കണ്ട് അന്‍വര്‍ എംഎല്‍എ ഇക്കാര്യം ആവശ്യപ്പെടും. അന്വേഷണ സംഘത്തെ മാറ്റാന്‍ നീക്കം നടക്കുന്നുണ്ട്. ഇക്കാര്യം എഡിജിപിയെ അറിയിക്കുമെന്നും പി വി അന്‍വര്‍ എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു.

മാമി തിരോധാനക്കേസില്‍ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. അന്വേഷണത്തിന്റെ ഒന്നാംഘട്ടത്തില്‍ കേസിന്റ ചുമതലയുണ്ടായിരുന്ന മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി വിക്രമിനെ സ്ഥലംമാറ്റി. എസ്പി വിക്രമിന്റെ അന്വേഷണത്തില്‍ മാമിയുടെ കുടുംബം തൃപ്തരായിരുന്നുവെന്ന് അന്‍വര്‍ എംഎല്‍എ പറഞ്ഞു. അദ്ദേഹത്തെ നിലനിര്‍ത്തി അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മാമിയുടെ കുടുംബം തന്നെ സമീപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസിന് അപേക്ഷ നല്‍കിയിരുന്നു. എഡിജിപിയെ കണ്ട് ഇക്കാര്യം വ്യക്തിപരമായി ആവശ്യപ്പെടാനാണ് എത്തിയതെന്നും അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പി വി അന്‍വര്‍ എംഎല്‍എ പറഞ്ഞു.

കഴിഞ്ഞ മാസം ഓഗസ്റ്റ് 21നാണ് മാമി എന്ന മുഹമ്മദ് ആട്ടൂരിനെ കാണാതായത്. ആദ്യം ലോക്കല്‍ പൊലീസാണ് കേസ് അന്വേഷിച്ചത്. എന്നാല്‍ മാമിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ ലോക്കല്‍ പൊലീസ് അന്വേഷണത്തിനെതിരെ മാമിയുടെ കുടുംബം രംഗത്തെത്തി. കേസ് സിബിഐക്ക് വിടണമെന്ന ആവശ്യവും കുടുംബം ഉന്നയിച്ചു. ഇതിനിടെയാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us