ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകള്‍: പ്രാഥമിക അന്വേഷണം ആരംഭിച്ച് പ്രത്യേക സംഘം

എഐജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രാഥമിക അന്വേഷണം നടത്തുന്നത്

dot image

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ലൈംഗിക വെളുപ്പെടുത്തലുകളില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ച് പ്രത്യേക സംഘം. കമ്മിറ്റിക്ക് മുന്നില്‍ വെളിപ്പെടുത്തല്‍ നടത്തിയ നടിമാരുടെ മൊഴി രേഖപ്പെടുത്തും. എഐജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രാഥമിക അന്വേഷണം നടത്തുന്നത്.

കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സര്‍ക്കാര്‍ ഇന്നലെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയത്. ഗുരുതര ആരോപണങ്ങളില്‍ കേസെടുക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഈ പഞ്ചാത്തലത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. മൊഴി നല്‍കാന്‍ താല്‍പര്യം പ്രകടിപ്പിക്കാത്ത അഭിനേതാക്കളെ അന്വേഷണ സംഘം നേരിട്ട് കാണും. അതിജീവിതമാര്‍ക്ക് കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമുണ്ടെങ്കിലേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യൂ. കോടതി നിര്‍ദേശിച്ചതെല്ലാം ചെയ്യുമെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം അന്വേഷണ സംഘത്തിന് കൈമാറിയത്. പ്രത്യേക സംഘത്തിന്റെ ചുമതലയുള്ള ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിനാണ് കൈമാറിയത്. ഇതിന് പിന്നാലെ പ്രത്യേക സംഘത്തിന്റെ യോഗവും ചേര്‍ന്നിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us