
കണ്ണൂർ: പാനൂർ കൊളവല്ലൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. എസ്റ്റേറ്റ് റോഡിൽ ജയൻ എന്ന ആളുടെ വീടിന് സമീപത്താണ് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത്. ബൈക്കിൽ എത്തിയ മൂന്നംഗ സംഘമാണ് സ്ഫോടക വസ്തു എറിഞ്ഞതെന്ന് നാട്ടുകാർ പറഞ്ഞു. രാത്രി ഒമ്പത് മണിയോടെയാണ് സംഭവമുണ്ടായത്. മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.