'കൊച്ചിയില്‍ വന്നാല്‍ അന്‍വര്‍ തിരിച്ചു പോകില്ല'; ജയശങ്കറിനെതിരായ പരാമര്‍ശത്തിൽ മുഹമ്മദ് ഷിയാസ്

ജയശങ്കറിനെ കക്കൂസ് മാലിന്യത്തില്‍ കുളിപ്പിക്കുമെന്ന് അന്‍വര്‍ പറഞ്ഞിരുന്നു

dot image

നിലമ്പൂര്‍: അഡ്വ ജയശങ്കറിനെതിരെ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ നടത്തിയ നീചമായ പ്രസ്താവന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. കൊച്ചിയില്‍ വന്നാല്‍ അന്‍വര്‍ തിരിച്ചു പോകില്ലെന്നും പറയുന്ന കാര്യങ്ങളില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അന്‍വര്‍ ഇടതുബന്ധം ഉപേക്ഷിച്ച് പുറത്തുവരണമെന്നും ഷിയാസ് പറഞ്ഞു.

അന്‍വര്‍ വര്‍ഗീയവാദിയും മതരാഷ്ട്രവാദിയാണെന്നും ജയശങ്കര്‍ ഒരു സ്വകാര്യ ചാനലില്‍ പരാമര്‍ശിച്ചിരുന്നു. പിന്നാലെ ജയശങ്കര്‍ തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ കക്കൂസ് മാലിന്യത്തില്‍ കുളിപ്പിക്കുമെന്ന് അന്‍വര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ പറയുകയായിരുന്നു.

Also Read:

സാധാരണ എന്ത് പ്രശ്‌നമുണ്ടായാലും സുഖമായി ഉറങ്ങുന്ന താന്‍ ഇത് കേട്ട് ഉറങ്ങിയിട്ടില്ലെന്ന് അന്‍വര്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ തുടങ്ങിവെച്ച പലതും പൂര്‍ത്തിയാക്കാനുണ്ടെന്നും അതുകഴിഞ്ഞ് ജയശങ്കറിന്റെ ഓഫീസിലേക്ക് വരുമെന്നും അതിന്റെ പേരില്‍ ജയിലില്‍ കിടക്കേണ്ടി വന്നാല്‍ കിടക്കുമെന്നും അന്‍വര്‍ പറഞ്ഞിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us