മാക്ട സമ്മേളനത്തില്‍ ഡബ്ല്യുസിയെ അവഹേളിച്ച് ചിത്രം വരച്ച് സംവിധായകന്‍; വിമർശനം

സംവിധായകൻ അമ്പിളിയാണ് ചിത്രം വരച്ചത്

dot image

കൊച്ചി: ചലച്ചിത്ര രംഗത്തെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ മാക്ടയുടെ സമ്മേളന നഗരിയില്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവിന് അവഹേളനം. ഡബ്ല്യുസിസി അംഗങ്ങളെ അവഹേളിക്കുന്ന ചിത്രം പ്രദര്‍ശിപ്പിച്ചു. സംവിധായകൻ അമ്പിളിയാണ് ഡബ്ല്യുസിസിയെ അവഹേളിക്കുന്ന ചിത്രം വരച്ചത്. സമ്മേളന നഗരിയില്‍ അമ്പിളി തത്സമയം ചിത്രം വരക്കുകയായിരുന്നു.

മാക്ട വാര്‍ഷിക സമ്മേളന നഗരിയിലാണ് സംഭവം. സെപ്റ്റംബര്‍ 7 ന് കൊച്ചിയിലായിരുന്നു വാര്‍ഷിക സമ്മേളനം നടന്നത്. ചിത്രത്തില്‍ സംവിധായകന്‍ ജസ്റ്റിസ് ഹേമയേയും അധിക്ഷേപിച്ചു. ഡബ്ല്യുസിസി, വിമന്‍ ഇന്‍ സിനിമ ക്യാന്‍സറാണെന്ന് ചിത്രത്തില്‍ കുറിച്ചു. സംഭവത്തില്‍ സംവിധായകനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us