കോൺ​ഗ്രസ് എം പി ബിജെപിയിലേക്കെന്ന പ്രചാരണം സത്യമോ? സുരേന്ദ്രന്റെ പോസ്റ്റിൽ ഓണാശംസ നേർന്ന് ഡീൻ

കേരളത്തിലെ ഒരു കോൺഗ്രസ് എംപി ബിജെപിയിൽ അംഗമാകുമെന്ന് പ്രചാരണം ഉണ്ട്. ഇതിനിടയിലാണ് ഡീൻ കുര്യാക്കോസിന്റെ ആശംസാ സന്ദേശം.

dot image

കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കമന്റായി കോൺ​ഗ്രസ് നേതാവ് ഓണാശംസ നേർന്നത് ചർച്ചയാകുന്നു. ഇടുക്കി എംപി ഡീൻ കുര്യാക്കോസാണ് കെ സുരേന്ദ്രന് ഓണാശംസകൾ നേർന്നത്. കേരളത്തിലെ ഒരു കോൺഗ്രസ് എംപി ബിജെപിയിൽ അംഗമാകുമെന്ന് പ്രചാരണം ഉണ്ട്. ഇതിനിടയിലാണ് ഡീൻ കുര്യാക്കോസിന്റെ ആശംസാ സന്ദേശം. ഇതോടെയാണ് സംഭവം ചർച്ചയാകുന്നത്.

ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ എന്നാണ് കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചത്. ഇതിനു കമന്റായാണ് ഹാപ്പി ഓണം എന്ന് ഇമോജിക്കൊപ്പം ഡീൻ കുറിച്ചത്. ഡീൻ കുര്യാക്കോസിന് നന്ദി പറഞ്ഞ് തിരികെ ആശംസയും സുരേന്ദ്രൻ മറുപടിയായി നൽകി.

കേരളത്തിൽ നിന്നുള്ള മുതിർന്ന ഒരു ലോക്സഭാം​ഗം കോൺ​ഗ്രസ് വിട്ട് ബിജെപിയിൽ ചേരുമെന്ന് ദിവസങ്ങളായി അഭ്യൂഹം ശക്തമാണ്. ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ ഇക്കാര്യം റിപ്പോർട്ട് ചെയ്തതോടെ പ്രചാരണവും സജീവമായി. കോൺ​ഗ്രസ് എംപി പാർട്ടി മാറാനായി ബിജെപി ദേശീയ നേതൃത്വവുമായി ചർച്ചകൾ നടത്തുന്നു എന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. തിരുവനന്തപുരം എംപി ശശി തരൂരാണ് കോൺ​ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കാറാനൊരുങ്ങുന്നത് എന്നും സൂചനകളുണ്ട്. കോൺ​ഗ്രസിന്റെ ദേശീയ – സംസ്ഥാന നേതൃത്വങ്ങൾ തന്നോട് കാട്ടുന്ന അവ​ഗണനയിൽ തരൂർ അസംതൃപ്തനാണെന്ന അഭിപ്രായം മുമ്പേ ഉയർന്നിരുന്നു. ദിവസങ്ങൾക്കു മുമ്പേ വന്ന റിപ്പോർട്ടുകളോട് ശശി തരൂർ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതിനിടെയാണ് ഡീൻ കുര്യാക്കോസിനെ ചുറ്റിപ്പറ്റി അതേ ചർച്ച വീണ്ടും സജീവമാകുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us