റോഡ് സുരക്ഷയോടെ ഓണം പൊടിപൊടിക്കാം; നിര്‍ദേശങ്ങളുമായി എംവിഡി

ഫേസ്ബുക്ക് പേജിലൂടെയാണ് എംവിഡിയുടെ നിര്‍ദേശങ്ങള്‍

dot image

തിരുവനന്തപുരം: ഓണാഘോഷങ്ങള്‍ക്കിടയില്‍ നിര്‍ബന്ധമായും പാലിക്കേണ്ട നിര്‍ദേശങ്ങളുമായി എംവിഡി. ഈ ആഘോഷങ്ങള്‍ക്കിടയില്‍ റോഡ് സൗകര്യം വെച്ച് എങ്ങനെ ബ്ലോക്ക് കുറയ്ക്കാമെന്ന നിര്‍ദേശങ്ങളാണ് എംവിഡി നല്‍കിയിരിക്കുന്നത്. ഫേസ്ബുക്ക് പേജിലൂടെയാണ് എംവിഡിയുടെ നിര്‍ദേശങ്ങള്‍

Also Read:

എംവിഡിയുടെ നിര്‍ദേശങ്ങള്‍

  • ബ്ലോക്കില്‍ നിര്‍ബന്ധമായും ക്യൂ പാലിക്കുക
  • ബ്ലോക്കില്‍ കിടക്കുമ്പോള്‍ എതിരെ വരുന്ന വാഹനങ്ങള്‍ക്കും, സൈഡ് റോഡില്‍ നിന്നും റോഡ് മുറിച്ചു കടക്കാന്‍ ആരെക്കിലും ഉണ്ടെങ്കില്‍ അവര്‍ക്കും വഴി നല്‍കുക. ഞാന്‍ ബ്ലോക്കില്‍ അല്ലെ എല്ലാവരും കിടക്കട്ടെ എന്ന സങ്കുചിത ചിന്ത ഒഴിവാക്കുക.
  • ബ്ലോക്കില്‍ നിന്നും ഒരു വണ്ടിയെങ്കിലും ഒഴിവായാല്‍ തനിക്ക് കുറച്ചു മുന്‍പേ പോകാന്‍ സാധിക്കും എന്ന യാഥാര്‍ഥ്യം മനസിലാക്കുക
  • പരമാവധി പബ്ലിക് ട്രാന്‍സ്പോര്‍ട്ട് സംവിധാനം ഉപയോഗപ്പെടുത്തുക
  • പീക്ക് ടൈമില്‍ ഷോപ്പിംഗ് പോലുള്ള കാര്യങ്ങള്‍ക്കുള്ള യാത്ര മാറ്റി ഓഫ്പീക്ക് ടൈം തിരഞ്ഞെടുക്കുക
  • റോഡില്‍ അനാവശ്യ പാര്‍ക്കിംഗ് ഒഴിവാക്കുക
  • കടയുടെ മുന്നില്‍ പാര്‍ക്കിങ് സ്‌പേസ് ലഭ്യമല്ലെങ്കില്‍ മുന്നോട്ട് പോയി റോഡില്‍ നിന്നും ഇറക്കി പാര്‍ക്ക് ചെയ്തിട്ട് തിരികെ നടന്നു വരിക. റോഡില്‍ നിര്‍ബന്ധമായും പാര്‍ക്കിങ് പാടില്ല

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us