'മമ്മൂട്ടി വരെ മട്ടാഞ്ചേരി മാഫിയയുടെ ഭാഗമാണെന്നാണ് ഒരു വിഭാഗം പ്രചരിപ്പിക്കുന്നത്'; ആഷിഖ് അബു

സിനിമാ നടീനടന്മാരുടെ സംഘടനയായ എഎംഎംഎയുടെ ജനറല്‍ സെക്രട്ടറി സിദ്ദിഖിന്, ലൈംഗികാരോപണത്തെ തുടര്‍ന്ന് രാജിവെക്കേണ്ടി വന്നിരുന്നു.

dot image

കൊച്ചി: താന്‍ മാത്രമല്ല മമ്മൂട്ടി വരെ മട്ടാഞ്ചേരി മാഫിയയുടെ ഭാഗമാണ് എന്നാണ് ഒരു വിഭാഗം പ്രചരിപ്പിക്കുന്നതെന്ന് സംവിധായകന്‍ ആഷിഖ് അബു. ഇത് കൃത്യമായും ഒരു സംഘപരിവാര്‍ നരേഷനാണെന്നും അദ്ദേഹം പറഞ്ഞു. അഴിമുഖം ന്യൂസ് പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

കൊച്ചി കേന്ദ്രീകരിച്ച് ഒരു സംഘം ചെറുപ്പക്കാര്‍ സിനിമയില്‍ പ്രവര്‍ത്തിക്കുകയും അവര്‍ രാഷ്ട്രീയ ജാഗ്രതയോടെ പ്രതികരിക്കുകയും ചെയ്യുന്നതാണ് സംഘപരിവാറിനെ ചൊടിപ്പിച്ചിരിക്കുന്നത്. പൗരത്വ ബില്ലിനെ തുടര്‍ന്ന് രാജ്യം മുഴുവന്‍ നടന്നിരുന്ന പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് കൊച്ചിയില്‍ സിനിമ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച ശേഷമാണ് മട്ടാഞ്ചേരി മാഫിയ എന്ന തരത്തില്‍ സംഘപരിവാര്‍ പ്രചരണം ആരംഭിച്ചത്. ചില സ്ഥാപിത താല്‍പര്യക്കാര്‍ ആ പ്രചരണത്തിന് പിന്തുണയും നല്‍കുന്നുവെന്നും ആഷിഖ് അബു പറഞ്ഞു.

മലയാള സിനിമ രംഗത്തെ ജനാധിപത്യവത്കരിക്കുകയാണ് സിനിമ രംഗത്തെ പുതിയ സംഘടനയുടെ ലക്ഷ്യമെന്നും ആഷിഖ് അബു പറഞ്ഞു. തൊഴിലിടമെന്ന നിലയില്‍ കൂടുതല്‍ മെച്ചപ്പെട്ട ഒരു മേഖലയായി സിനിമ രംഗം മാറണം. സിനിമ രംഗത്തെ കുറിച്ച് ഭരണകൂടവുമായി, സര്‍ക്കാര്‍ സംവിധാനങ്ങളുമായി ചര്‍ച്ച നടത്തുകയും നയം രൂപീകരിക്കുകയും ചെയ്യേണ്ടത് ഇത്തരത്തിലുള്ള സംഘടനയാണ്. അങ്ങനെയൊരു സംഘടനയെ കുറിച്ചുള്ള ആലോചനയാണ് ഇപ്പോള്‍ നടക്കുന്നതെന്നും ആഷിഖ് അബു പറഞ്ഞു.

പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷന്‍ എന്ന പേരിലാകും സംഘടന രൂപീകരിക്കുക. സംഘടനാ രൂപീകരണം സംബന്ധിച്ച് സിനിമാ പ്രവര്‍ത്തകര്‍ക്ക് കത്ത് നല്‍കി. അഞ്ജലി മേനോന്‍, ആഷിക് അബു, ലിജോ ജോസ് പെല്ലിശേരി തുടങ്ങിയവരാണ് സംഘടനാ രൂപീകരണത്തിന്റെ അണിയറയിലുള്ളത്. സിനിമാ രംഗത്തെ സമഗ്ര നവീകരണം ലക്ഷ്യമെന്ന് കത്തില്‍

സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ വലിയ പൊട്ടിത്തെറിയാണ് ഉണ്ടായത്. സിനിമാ സംഘടനകളുടെ തലപ്പത്തിരിക്കുന്നവര്‍ക്ക് നേരെ വരെ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ പുതിയ സംഘടന വേണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു.



സിനിമാ നടീനടന്മാരുടെ സംഘടനയായ എഎംഎംഎയുടെ ജനറല്‍ സെക്രട്ടറി സിദ്ദിഖിന്, ലൈംഗികാരോപണത്തെ തുടര്‍ന്ന് രാജിവെക്കേണ്ടി വന്നിരുന്നു. പിന്നാലെ മറ്റ് നടന്മാര്‍ക്കെതിരെ ആരോപണം ഉയരുകയും എഎംഎംഎയുടെ ജനറല്‍ ബോഡി തന്നെ പിരിച്ചുവിടുകയും ചെയ്തിരുന്നു. റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളടക്കമാണ് സിനിമയിലെ പ്രമുഖര്‍ക്കെതിരെ രംഗത്തെത്തിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us