സി എച്ച് രാഷ്ട്രസേവ പുരസ്‌കാരം കെ സി വേണുഗോപാലിന്

ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

dot image

ദുബൈ: മുന്‍ മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സിഎച്ച് മുഹമ്മദ് കോയയുടെ സ്മരണയ്ക്കായി ദുബൈ കെഎംസിസി കോഴിക്കോട് ജില്ല കമ്മിറ്റി ഏര്‍പ്പെടുത്തിയ സിഎച്ച് രാഷ്ട്രസേവ പുരസ്‌കാരം എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

സി പി ബാവ ഹാജി ചെയര്‍മാനും എം സി വടകര, സി കെ സുബൈര്‍, ടി ടി ഇസ്മായില്‍, പി എ സല്‍മാന്‍ ഇബ്രാഹിം എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. ഒക്ടോബര്‍ 26 ന് ദുബൈയില്‍ സംഘടിപ്പിക്കുന്ന സിഎച്ച് അനുസ്മരണ സമ്മേളനത്തില്‍ അവാര്‍ഡ് സമര്‍പ്പിക്കും.

മുന്‍ വര്‍ഷങ്ങളില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എം പി, സി പി ജോണ്‍, ശശി തരൂര്‍ എംപി, ഇ ടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ക്കും രാഷ്ട്ര സേവ പുരസ്‌കാരം ലഭിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us