വൃദ്ധ മാതാവിനെ മകന്‍ തലയ്ക്കടിച്ചു കൊന്നു; മര്‍ദ്ദനം തടഞ്ഞ സഹോദരനും പരിക്ക്

പ്രതി മാനസിക പ്രശ്‌നങ്ങളുള്ള ആളെന്നാണ് പൊലീസിന്റെ നിഗമനം

dot image

കാസര്‍കോട്: കാസര്‍കോട് വൃദ്ധ മാതാവിനെ മകന്‍ തലയ്ക്കടിച്ചു കൊന്നു. പൊവ്വല്‍ ബെഞ്ച് കോര്‍ട്ട് സ്വദേശി നബീസയെയാണ് മകന്‍ കൊലപ്പെടുത്തിയത്. മര്‍ദ്ദനം തടയാന്‍ ശ്രമിച്ച സഹോദരനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി മാനസിക പ്രശ്‌നങ്ങളുള്ള ആളെന്നാണ് പൊലീസിന്റെ നിഗമനം.

ഇന്ന് വൈകിട്ടോടെയാണ് സംഭവം. കത്തി ഉപയോഗിച്ച് നബീസയുടെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിനിടയില്‍ മര്‍ദ്ദനം തടയാന്‍ ശ്രമിച്ച സഹോദരന്‍ മജീദിനെ പരുക്കുകളോടെ ഇ.കെ നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാതാവിന്റെയും സഹോദരനെയും നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ സംഭവ സ്ഥലത്ത് എത്തിയപ്പോഴേക്കും നബീസ മരിച്ചിരുന്നു. പ്രതിയെ ആതൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുകയാണ്.

dot image
To advertise here,contact us
dot image