ആക്രിക്കടത്ത് തടഞ്ഞ് സർക്കാർ; പാഴ് കടലാസുകൾ നീക്കം ചെയ്യാനുള്ള ചുമതല കെപിപിഎല്ലിന്, Reporter Impact

ഓ​ഗസ്റ്റ് 29 നാണ് പാഴ് കടലാസുകൾ നീക്കം ചെയ്യാനുള്ള ചുമതല കെപിപിഎല്ലിന് നൽകി ഉത്തരവിറക്കിയത്

dot image

തിരുവനന്തപുരം: റിപ്പോർട്ടർ വാർത്തയ്ക്ക് പിന്നാലെ സംസ്ഥാനത്തെ ആക്രി കടത്ത് തടഞ്ഞ് സർക്കാർ. പാഴ് കടലാസുകൾ നീക്കം ചെയ്യാനുള്ള ചുമതല സർക്കാർ സ്ഥാപനമായ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിന് നൽകി ഉത്തരവായി. സർക്കാർ ഉത്തരവ് പ്രകാരം ആദ്യ ലോഡ് ഇതിനോടകം പോയി. മൂന്ന് വർഷമായി തുടരുകയായിരുന്ന ആക്രി കടത്ത് റിപ്പോർട്ടർ വാർത്തയ്ക്ക് പിന്നാലെയാണ് നടപടി. ഓ​ഗസ്റ്റ് 29 നാണ് പാഴ് കടലാസുകൾ നീക്കം ചെയ്യാനുള്ള ചുമതല കെപിപിഎല്ലിന് നൽകി ഉത്തരവിറക്കിയത്.

ആക്രി നീക്കാനുള്ള ചുമതല സർക്കാർ സ്ഥാപനത്തിന് നൽകിയെങ്കിലും ആക്രിക്കടത്ത് വഴി സർക്കാരിന് നഷ്ടപ്പെട്ട ലക്ഷങ്ങൾ തിരിച്ചുപിടിക്കാൻ ഇതുവരെ നടപടിയായിട്ടില്ല. ആക്രി കടത്താൻ വ്യാജ ഉത്തരവിറക്കിയ ഹൗസ് കീപ്പിംഗ് വിഭാഗത്തിന്റെ ചുമതലയുള്ള അഡീഷണൽ സെക്രട്ടറി ഹണി ഇപ്പോഴും സുരക്ഷിതനാണ്.

എന്നാൽ റിപ്പോ‍ർട്ടർ വാർത്ത പുറത്തുവന്നതോടെ സെക്രട്ടേറിയറ്റിൽ നിന്ന് ആക്രി കടത്തിയ താൽക്കാലിക ജീവനക്കാരൻ ബിനുവിനെ പുറത്താക്കിയിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ താൽക്കാലിക ജീവനക്കാരനായിരുന്ന ബിനു അനധികൃതമായി ലക്ഷങ്ങൾ വിലയുള്ള ആക്രി കടത്തുകയായിരുന്നു.

ബിനു ജോലിയിൽ പ്രവേശിച്ചതിന് പിന്നാലെയായിരുന്നു ആക്രി കടത്ത്. ഇല്ലാത്ത കരാർ ഉണ്ടെന്ന് കാണിച്ച് മുത്തുവേൽ എന്നയാളുടെ പേരിലായിരുന്നു ഉത്തരവ്. അങ്ങനെയൊരു കരാറെ ഇല്ലെന്ന് മുത്തുവേൽ റിപ്പോർട്ടിനോട് വെളിപ്പെടുത്തിയിരുന്നു. മൂന്നോ നാലോ ലോഡ് കൊണ്ടുപോകാനുള്ള പാസ്സിന്റെ മറവിലാണ് ഒരു കണക്കുമില്ലാതെ ആക്രിക്കടത്ത് നടന്നത്. പൊതുഭരണ വകുപ്പിലെ ഹൗസ് കീപ്പിങ് വിഭാഗത്തിന്റെ ഉത്തരവോട് കൂടിയാണ് പേപ്പർ അടക്കമുള്ള പാഴ്വസ്തുക്കള് കൊണ്ടുപോകുന്നതെങ്കിലും ഒരു രൂപ പോലും അടയ്ക്കുന്നില്ലെന്ന് റിപ്പോ‍ർട്ടർ അന്വേഷണത്തിൽ വ്യക്തമായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us