റിപ്പോര്‍ട്ടര്‍ ഇംപാക്ട്: ഋഷി മംഗലം അസോസിയേഷനില്‍ ആറ് ദിവസങ്ങള്‍ക്ക് ശേഷം വെള്ളമെത്തി

കഴിഞ്ഞ ദിവസം ഋഷി മംഗലത്തെ ജല പ്രതിസന്ധിയെ കുറിച്ച് റിപ്പോര്‍ട്ടര്‍ വാര്‍ത്ത നല്‍കിയിരുന്നു

dot image

തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരിലെ ഋഷി മംഗലം അസോസിയേഷനില്‍ ആറ് ദിവസങ്ങള്‍ക്ക് ശേഷം വെള്ളമെത്തി. കഴിഞ്ഞ ദിവസം ഋഷിമംഗലത്ത് വെള്ളമില്ലെന്ന് റിപ്പോര്‍ട്ടര്‍ വാര്‍ത്ത നല്‍കിയിരുന്നു. പിന്നാലെയാണ് ഋഷി മംഗലത്ത് വെള്ളമെത്തിയത്. ഇന്ന് പുലര്‍ച്ചെ മുതലാണ് വെള്ളം ലഭിച്ചു തുടങ്ങിയതെന്ന് റസിഡന്‍സ് അസോസിയേഷന്‍ പറഞ്ഞു.

വെള്ളം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും അതിന്റെ മുഖ്യ കാരണം റിപ്പോര്‍ട്ടര്‍ ചാനലാണെന്നും റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് പി ടി തോമസ് പറഞ്ഞു. 'ദിവസങ്ങള്‍ക്ക് ശേഷം വെള്ളം ലഭിച്ചതിന്റെ സന്തോഷമുണ്ട്. ഇതിന്റെ മുഖ്യ കാരണം റിപ്പോര്‍ട്ടര്‍ ചാനലാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഞങ്ങളേക്കാള്‍ കൂടുതല്‍ ഇക്കാര്യത്തില്‍ നിങ്ങള്‍ ഫോളോ ചെയ്തതില്‍ സന്തോഷം. മുകള്‍ ഭാഗങ്ങളിലും വെള്ളം കിട്ടി. ബന്ധുക്കളും മക്കളും വന്നപ്പോള്‍ വെള്ളമില്ലാത്തതിനാല്‍ ബുദ്ധിമുട്ടുണ്ടായി. നഗരസഭയുടെ ആപ്പിലൂടെ 2000 ലിറ്ററിന് 1325 രൂപയെടുത്ത് രണ്ട് വീട്ടുകാര്‍ വീതം വെള്ളം വാങ്ങിക്കുകയായിരുന്നു. ഇത് എല്ലാവര്‍ക്കും താങ്ങാന്‍ സാധിക്കില്ല. ബാത്ത്‌റൂമില്‍ പോകാന്‍ പോലും വെള്ളമില്ലാതെ രോഗികളും പ്രായമുള്ളവരും ബുദ്ധിമുട്ടി. നഗരസഭയോട് ഇക്കാര്യം പറയുമ്പോള്‍ അവര്‍ കൈമലര്‍ത്തി. വാട്ടര്‍ അതോറിറ്റിയോട് ചോദിക്കുമ്പോള്‍ സ്മാര്‍ട് സിറ്റി ഒരു ലൈന്‍ ലിങ്ക് ചെയ്യാനുണ്ടെന്ന് പറയും. സ്മാര്‍ട് സിറ്റിയോട് ചോദിക്കുമ്പോള്‍ ജല അതോറിറ്റിയാണ് ചെയ്യേണ്ടതെന്ന് പറയും. അവര്‍ തട്ടിക്കളിക്കുന്നു. നമ്മള്‍ ജനങ്ങള്‍ അതിനിടയില്‍ ബുദ്ധിമുട്ടുന്നു'; അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read:

നേരത്തെയുണ്ടായ ജല പ്രതിസന്ധിക്ക് ശേഷം രണ്ട് ദിവസം അസോസിയേഷനില്‍ വെള്ളം ലഭിച്ചിരുന്നു. എന്നാല്‍ വീണ്ടും ജല വിതരണം മുടങ്ങുകയായിരുന്നു. ജല അതോറിറ്റിയെയും വാര്‍ഡ് കൗണ്‍സിലര്‍ ഗായത്രി ബാബുവിനെയും പ്രശ്നം അറിയിച്ച് വിളിച്ചിരുന്നെങ്കിലും ഒരു പ്രതികരണവുമില്ലെന്ന് അസോസിയേഷനിലെ താമസക്കാര്‍ പറഞ്ഞിരുന്നു.

dot image
To advertise here,contact us
dot image