തിരുവനന്തപുരം: ദേവസ്വം കമ്മീഷണറെ നിയമിച്ച ഹൈക്കോടതി ദേവസ്വം ബെഞ്ചിൻ്റെ ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ബോർഡിൻ്റെ അധികാരം ഡിവിഷൻ ബെഞ്ച് കവർന്നെടുത്തുവെന്ന് അപ്പീലിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആരോപിച്ചു. അപ്പീലിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതി നോട്ടീസയച്ചിട്ടുണ്ട്.
ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറി സി വി പ്രകാശിനെയാണ് തിരുവിതാംകൂർ ദേവസ്വം കമ്മീഷണർ ആയി ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉത്തരവിനെതിരെയാണ് ദേവസ്വം ബോർഡ് സുപ്രീം കോടതിയെ സമീപിച്ചത്. ദേവസ്വം ബോർഡ് കമ്മീഷണറെ നിയമിക്കാനുള്ള അധികാരം തങ്ങൾക്ക് ആണെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വാദം. ജസ്റ്റിസുമാരായ അനിൽ നരേന്ദ്രൻ, ഹരിശങ്കർ വി. മേനോൻ എന്നിവർ അടങ്ങിയ ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചാണ് സ്വമേധയാ എടുത്ത കേസിൽ വി പ്രകാശിനെ നിയമിച്ചത്.