പത്തനംതിട്ട: ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജല ഘോഷയാത്ര കേന്ദ്ര സഹമന്ത്രി ജോർജ് കുര്യനാണ് ഉദ്ഘാടനം ചെയ്യുന്നത്. 52 കരകളിലെ പള്ളിയോടങ്ങൾ ഈ വർഷത്തെ ജലമേളയിൽ പങ്കെടുക്കും.
രണ്ടുപതിറ്റാണ്ടിനുശേഷമാണ് 52 കരകളിലെ പള്ളിയോടങ്ങൾ ജലമേളയിൽ മാറ്റുരയ്ക്കുന്നത്. കൂടാതെ നെഹ്റു ട്രോഫി മാതൃകയിലായിരിക്കും ഈ കൊല്ലം വള്ളം കളി നടക്കുക എന്ന പ്രത്യേകത കൂടി ഈ കൊല്ലത്തിനുണ്ട്. രാവിലെ ഒമ്പതരയോടെ കലക്ടർ പതാക ഉയർത്തുതിയതിന് ശേഷം ഉച്ചയ്ക്ക് ഒന്നരയോടെയാണ് പമ്പയാറ്റിൽ ജല ഘോഷയാത്രയും തുടർന്ന് മത്സര വള്ളംകളിയും നടക്കുക.
അതേസമയം വള്ളംകളിയോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയിൽ കളക്ടര്‍ പ്രാദേശിക പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലുളള സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സെപ്റ്റംബര്‍ 18 ന് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല.