പ്രത്യേകിച്ച് ഒന്നും നേടാന്‍ ആഗ്രഹിക്കുന്നില്ല; രാഷ്ട്രീയം പിന്നീട് പറയാമെന്ന് ഇ പി ജയരാജന്‍

മാധ്യമപ്രവര്‍ത്തകര്‍ക്ക് എല്ലാം അറിയാം. അന്വേഷിച്ച് ശരിയെന്ന് കണ്ടെത്തുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് പ്രസിദ്ധീകരിക്കാം

dot image

തിരുവനന്തപുരം: രാഷ്ട്രീയം പിന്നീട് പറയാമെന്നും ഇപ്പോള്‍ പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്നും സിപിഐഎം നേതാവ് ഇ പി ജയരാജന്‍. പാര്‍ട്ടിയുമായി ബന്ധപ്പെട്ട് തനിക്ക് ഒന്നും പറയാനില്ല. നാടിന് മുന്നില്‍ താന്‍ തുറന്ന പുസ്തകമാണ്. പ്രത്യേകിച്ച് തനിക്ക് ഒന്നും നേടാനില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിലെ ഡോ. അരുണ്‍കുമാറുമായുള്ള സംഭാഷണത്തില്‍ തനിക്ക് പറയാനുള്ളത് പറഞ്ഞിട്ടുണ്ട്. അതിനപ്പുറത്തേയ്ക്കുള്ള കാര്യങ്ങള്‍ മാധ്യമങ്ങള്‍ അന്വേഷിച്ച് കണ്ടെത്തി പ്രസിദ്ധീകരിക്കൂ എന്നും ഇ പി ജയരാജന്‍ തിരുവനന്തപുരത്ത് പറഞ്ഞു

മാധ്യമപ്രവര്‍ത്തകര്‍ക്ക് എല്ലാം അറിയാം. അന്വേഷിച്ച് ശരിയെന്ന് കണ്ടെത്തുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് പ്രസിദ്ധീകരിക്കാം. താന്‍ പറഞ്ഞ് അക്കാര്യങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ താത്പര്യപ്പെടുന്നില്ല. താന്‍ പറഞ്ഞത് ശരിയോ തെറ്റോ എന്ന് മാധ്യമങ്ങള്‍ക്ക് കണ്ടെത്താമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതിന് ഇനിയും സമയമുണ്ടല്ലോ എന്നായിരുന്നു ഇ പി ജയരാജന്റെ പ്രതികരണം. പാര്‍ട്ടിക്ക് ദോഷമുണ്ടാക്കുന്ന ഒരു കാര്യവും പറയില്ല. തനിക്ക് ബാധ്യത ജനങ്ങളോട് മാത്രമാണ്. അവരെ ബോധിപ്പിച്ചാല്‍ മതിയെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us