ഐഎസ് റിക്രൂട്ട്‌മെന്റ്; ഗൗരവതരം, അന്വേഷണ ഏജന്‍സികള്‍ എവിടെയായിരുന്നുവെന്ന് കെ സി വേണുഗോപാല്‍

'ഏറ്റവും കൂടുതല്‍ ഐഎസ് റിക്രൂട്ട്‌മെന്റ് നടന്നത് കണ്ണൂരില്‍ നിന്നാണെന്നും പി ജയരാജന്‍ പറയുന്നുണ്ട്'

dot image

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നും ഐഎസിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നുണ്ടെന്ന സിപിഐഎം സംസ്ഥാന സമിതി അംഗം പി ജയരാജന്റെ പ്രസ്താവന ഗൗരവതരമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണം. പ്രസ്താവന ശരിയെങ്കില്‍ സര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സികള്‍ എവിടെയായിരുന്നുവെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു.

എട്ടുവര്‍ഷമായി കേരളം ഭരിക്കുന്നത് പിണറായി വിജയന്‍ സര്‍ക്കാരാണ്. ഏറ്റവും കൂടുതല്‍ ഐഎസ് റിക്രൂട്ട്‌മെന്റ് നടന്നത് കണ്ണൂരില്‍ നിന്നാണെന്നും പി ജയരാജന്‍ പറയുന്നുണ്ട്. ആരോപണം തെറ്റാണെങ്കില്‍ അത് ഉന്നയിച്ച നേതാവിനെതിരെ പാര്‍ട്ടി നടപടിയെടുക്കണം എന്നും കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.

Also Read:

കേരളത്തില്‍ നിന്നും ഐഎസിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നുവെന്നായിരുന്നു പി ജയരാജന്റെ പരാമര്‍ശം. യുവാക്കള്‍ പൊളിറ്റിക്കല്‍ ഇസ്ലാമിലേക്ക് വഴി തെറ്റുന്നു. ചെറുപ്പക്കാരില്‍ തീവ്രവാദ ആശയം സ്വാധീനം ചെലുത്തുന്നു. കണ്ണൂരില്‍ നിന്നുള്ള യുവാക്കള്‍ മതഭീകരവാദ സംഘടനയുടെ ഭാഗമായിട്ടുണ്ടെന്നും പി ജയരാജന്‍ പറഞ്ഞിരുന്നു.

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് സമര്‍പ്പിച്ച മെമ്മോറാണ്ടത്തിലെ കണക്കുകള്‍ക്കെതിരെയും കെ സി വേണുഗോപാല്‍ രംഗത്തെത്തി. പ്രളയത്തിന്റെ സമാന അവസ്ഥയെന്ന് ജനം സംശയിച്ചുപോയാല്‍ അത്ഭുതപ്പെടാനില്ലെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വ്യക്തത നല്‍കണമായിരുന്നു. കള്ളക്കണക്കാണെങ്കില്‍ പോലും സന്നദ്ധ പ്രവര്‍ത്തകരുടെ പേരില്‍ കൊടുക്കാന്‍ പാടില്ല. അവരെ അപമാനിക്കുന്നതിന് തുല്യമാണെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us