മൂന്നാറില്‍ വിനോദസഞ്ചാരികളും ടൂറിസം ജീവനക്കാരും തമ്മില്‍ സംഘര്‍ഷം; പരിക്ക്

സംഭവത്തില്‍ ഇരു വിഭാഗങ്ങള്‍ക്ക് എതിരെയും കേസെടുക്കും

dot image

ഇടുക്കി: ഇടുക്കി മൂന്നാര്‍ മാട്ടുപ്പെട്ടി എക്കോ പോയിന്റില്‍ വിനോദസഞ്ചാരികളും ഹൈഡല്‍ ടൂറിസം ജീവനക്കാരും തമ്മില്‍ സംഘര്‍ഷം. ഓണ്‍ലൈനായി ബുക്ക് ചെയ്ത എത്തിയ സഞ്ചാരികള്‍ക്ക് എന്‍ട്രി പാസ് നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഉണ്ടായ വാക്ക് തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍ ഇരു വിഭാഗത്തിനും പരിക്കേറ്റു.

അതേസമയം വാക്ക് തര്‍ക്കവും സംഘര്‍ഷവും തുടങ്ങിവച്ചത് വിനോദസഞ്ചാരികള്‍ ആണെന്നും ഇതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും മൂന്നാര്‍ ഡിവൈഎസ്പി പറഞ്ഞു. ഇരു വിഭാഗങ്ങള്‍ക്ക് എതിരെയും സംഭവത്തില്‍ കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. എന്നാല്‍ ബോട്ടിങ്ങിന് അധിക പണം ആവശ്യപ്പെട്ടത് ചോദ്യം ചെയ്തതാണ് മര്‍ദ്ദനത്തിന് കാരണമെന്ന് വിനോദസഞ്ചാരികള്‍ പറയുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us