ഇ വൈ മാനേജ്മെന്റിനെതിരെ കൊലക്കുറ്റം ചുമത്തണം, അന്നയുടെ കുടുംബത്തിന് പിന്തുണ ഉറപ്പാക്കും: കൊടിക്കുന്നിൽ സുരേഷ്

അന്നയുടെ കുടുംബത്തിന് സാധ്യമായ എല്ലാ പിന്തുണകളും നൽകുമെന്നും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം കൂട്ടിച്ചേ‍ർത്തു

dot image

കൊച്ചി: അമിത ജോലി ഭാരത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ പ്രതികരിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി. അന്നാ സെബാസ്റ്റ്യൻ ജോലിചെയ്തിരുന്ന ഇവൈ കമ്പനി മാനേജ്മെന്റിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം മുന്നോട്ട് നീങ്ങണമെന്ന് ആവശ്യപ്പെടുന്നതായും കൊടിക്കുന്നില്‍ പറഞ്ഞു. അന്നയുടെ കുടുംബത്തിന് സാധ്യമായ എല്ലാ പിന്തുണകളും നൽകുമെന്നും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം കൂട്ടിച്ചേ‍ർത്തു.

കൊടിക്കുന്നിൽ സുരേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്

വളരെ ദുഃഖത്തോടും വേദനയോടു കൂടിയുമാണ് ഞാനറിയുന്നത്. യുവ ചാർട്ടേഡ് അക്കൗണ്ടന്റ് ആയിരുന്ന അന്നാ സെബാസ്റ്റ്യൻ പൂനെയിലെ EY കൺസൾട്ടിംഗ് സ്ഥാപനത്തിലെ യുവ ഉദ്യോഗസ്ഥയായിരുന്നു. തന്റെ ആദ്യ ജോലിയിൽ തന്നെ സ്ഥാപനത്തിൽ നിന്നുള്ള ജോലി സംബന്ധമായ മാനസിക സംഘർഷം മൂലം മരണപ്പെടുക എന്നുള്ളത് അങ്ങേയറ്റം വേദനാജനകമാണ്.


ഞാൻ മരണപ്പെട്ട അന്നാ സെബാസ്റ്റ്യൻ മാതാപിതാക്കളുമായി ഫോണിൽ സംസാരിച്ചിരുന്നു. പഠന പാഠ്യേതര വിഷയങ്ങളിൽ മിടുക്കിയായിരുന്ന അന്ന ഏറെ പ്രതീക്ഷയോടെയാണ് EY യിൽ ജോലിക്കായി ചേർന്നത് എന്നാൽ മോശം തൊഴിൽ ചുറ്റുപാട് മൂലം അന്നയെ എന്നെന്നേക്കുമായി നമുക്ക് നഷ്ടപ്പെട്ടു.
മരണശേഷം ആവശ്യമായ പിന്തുണ സംവിധാനങ്ങൾ ഒരുക്കുന്നതിൽ EY കമ്പനി പൂർണമായും പരാജയപ്പെട്ടു. സംസ്കാര ചടങ്ങുകളിൽ EY കമ്പനിയുടെ ഒരു പ്രതിനിധി പോലും പങ്കെടുക്കാതിരുന്നത് തങ്ങളുടെ തൊഴിലാളികളോട് കമ്പനിയുടെ സമീപനം എന്താണെന്ന് വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള യാതൊരു തൊഴിൽ നയരീതികളും ഇന്ത്യയിൽ അംഗീകരിക്കാൻ കഴിയില്ല. EY കമ്പനി മാനേജ്മെന്റിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം മുന്നോട്ട് നീങ്ങണമെന്ന് ഞാൻ ആവശ്യപ്പെടുകയാണ്. അന്നയുടെ കുടുംബത്തിന് സാധ്യമായ എല്ലാ പിന്തുണകളും നൽകും.
കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു.

ഇക്കഴിഞ്ഞ ജൂലൈ ഇരുപതിനാണ് അന്ന താമസിക്കുന്ന സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചത്. അമ്മ അനിത സെബാസ്റ്റ്യന്‍ മകള്‍ നേരിട്ട പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയുടെ ഇന്ത്യ വിഭാഗം ചെയര്‍മാന്‍ രാജീവ് മേമാനിക്ക് കത്തയച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ജോലിക്ക് മേല്‍ അമിത ജോലി നല്‍കുന്ന രീതിയായിരുന്നു കമ്പനിയുടേതെന്ന് മരിച്ച അന്നയുടെ പിതാവ് സിബി ജോസഫും പ്രതികരിച. അന്നയുടെ മരണത്തിന് ശേഷവും കമ്പനിയുടെ ഭാഗത്ത് നിന്ന് കടുത്ത അവഗണനയാണ് നേരിട്ടത്. അന്നയുടെ സംസ്‌കാര ചടങ്ങുകളില്‍ പോലും കമ്പനി പ്രതിനിധികള്‍ പങ്കെടുത്തില്ലെന്ന് സിബി ജോസഫ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

dot image
To advertise here,contact us
dot image