തിരുവോണം ബമ്പര്‍ വില്‍പ്പന 37 ലക്ഷത്തിലേയ്ക്ക്; മുന്നില്‍ പാലക്കാട്

സബ് ഓഫീസുകളിലേതുകള്‍പ്പെടെ 6,59,240 ടിക്കറ്റുകളാണ് ഇതിനകം പാലക്കാട് വിറ്റത്.

dot image

കൊച്ചി: തിരുവോണം ബമ്പര്‍ വില്‍പ്പന 37 ലക്ഷത്തിലേയ്ക്ക്. നിലവില്‍ അച്ചടിച്ച 40 ലക്ഷം ടിക്കറ്റുകളില്‍ 36,41,328 ടിക്കറ്റുകള്‍ വിറ്റതായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. ഒരു കോടി രൂപ വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും 5 ലക്ഷം രൂപ, 2 ലക്ഷം രൂപ എന്നിങ്ങനെയാണ് നാലും അഞ്ചും ലക്ഷം സമ്മാനങ്ങള്‍.

ജില്ലാ അടിസ്ഥാനത്തില്‍ പാലക്കാട് ജില്ലയാണ് വില്‍പ്പനയില്‍ മുന്നില്‍. സബ് ഓഫീസുകളിലേതുകള്‍പ്പെടെ 6,59,240 ടിക്കറ്റുകളാണ് ഇതിനകം ജില്ലയില്‍ വിറ്റത്. 4,69470 ടിക്കറ്റുകള്‍ തിരുവനന്തപുരത്തും 4, 37,450 ടിക്കറ്റുകള്‍ തൃശ്ശൂരിലും വിറ്റു.

കേരളത്തില്‍ മാത്രമാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ വില്‍പ്പനയെന്നും പേപ്പര്‍ ലോട്ടറിയായി മാത്രമാണ് വില്‍ക്കുന്നതെന്നും കാട്ടി അവബോധ പ്രചരണം വകുപ്പ് ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. ഹിന്ദിയ്‌ക്കൊപ്പം, തമിഴ് ഭാഷയിലും വ്യാജ ലോട്ടറിക്കെതിരേയുള്ള അവബോധ പ്രചരണവുമാണ് വകുപ്പ് മുന്നോട്ട് പോവുന്നതെന്നും ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു.

dot image
To advertise here,contact us
dot image