സേ​വ​ന നി​കു​തി; ന​ട​ൻ സി​ദ്ദീ​ഖി​നോട് ര​ണ്ടാ​ഴ്ച​ക്ക​കം മ​റു​പ​ടി ന​ൽ​കാ​ൻ ഹൈ​ക്കോട​തി​യു​ടെ നി​ർ​ദേ​ശം

സി​ദ്ദീ​ഖ് നോ​ട്ടീ​സ് ന​ൽ​കാ​നു​ണ്ടാ​യ കാ​ല​താ​മ​സ​മ​ട​ക്കം ചോ​ദ്യം ചെ​യ്താ​ണ് ഹ​ര​ജി.

dot image

കൊച്ചി: ന​ട​ൻ സി​ദ്ദീ​ഖി​നോട് സേ​വ​ന നി​കു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ജിഎ​സ്ടി വി​ഭാ​ഗം ന​ൽ​കി​യ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സി​ൽ ര​ണ്ടാ​ഴ്ച​ക്ക​കം മ​റു​പ​ടി ന​ൽ​കാ​ൻ ഹൈ​ക്കോട​തി​​യു​ടെ നി​ർ​ദേ​ശം. ആ​ഗ​സ്റ്റ് ര​ണ്ടി​നാണ് 2017 മു​ത​ൽ 2020 വ​രെ​യു​ള്ള നി​കു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടുളള കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് നൽകിയത്. എന്നാൽ സി​ദ്ദീ​ഖ് നോ​ട്ടീ​സ് ന​ൽ​കാ​നു​ണ്ടാ​യ കാ​ല​താ​മ​സ​മ​ട​ക്കം ചോ​ദ്യം ചെ​യ്താ​ണ് ഹ​ര​ജി.

നി​കു​തി​യ​ട​ച്ച​തി​ൽ അ​പാ​ക​ത ഉ​ണ്ടെ​ങ്കി​ൽ മൂ​ന്നു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ നോ​ട്ടീ​സ് ന​ൽ​ക​ണം. അല്ലെങ്കിൽ നി​കു​തി വെ​ട്ടി​ക്കാ​ൻ ക​രു​തി​ക്കൂ​ട്ടി​യു​ള്ള ശ്ര​മം ഉ​ണ്ടാ​യി എ​ന്ന​തു​പോ​ലു​ള്ള കാ​ര​ണം ഉ​ണ്ടാ​ക​ണം. ഇതൊന്നും വ്യ​ക്ത​മാ​ക്കാ​തെ​യാ​ണ്​ നോ​ട്ടീ​സ്​ എ​ന്നാ​യി​രു​ന്നു ഹ​ര​ജി​ക്കാ​ര​ന്‍റെ വാ​ദം. ഇ​ക്കാ​ര്യ​മ​ട​ക്കം ബ​ന്ധ​പ്പെ​ട്ട അ​തോ​റി​റ്റി​ക്ക്​ മു​ന്നി​ലാ​ണ് ഉ​ന്ന​യി​ക്കേ​ണ്ട​തെ​ന്ന് ജി.എ​സ്​ടി വി​ഭാ​ഗം വാ​ദി​ച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us