ചാമ്പ്യൻസ് ബോട്ട് ലീഗ്; റദ്ദാക്കിയ തീരുമാനം പുന:പരിശോധിക്കും, ഉപേക്ഷിച്ചിട്ടില്ല: മന്ത്രി മുഹമ്മദ് റിയാസ്

ബന്ധപ്പെട്ട സമിതിയുമായി ചർച്ചചെയ്ത് സിബിഎൽ നടത്തുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേ‍ർത്തു.

dot image

ആലപ്പുഴ: ചാമ്പ്യൻസ് ബോട്ട് ലീഗ് റദ്ദാക്കിയ തീരുമാനം പുന:പരിശോധിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.
സിബിഎൽ ഉപേക്ഷിച്ചിട്ടില്ലെന്നും വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അന്ന് റദ്ദാക്കിയതെന്നും മന്ത്രി പറ‍ഞ്ഞു. ബന്ധപ്പെട്ട സമിതിയുമായി ചർച്ചചെയ്ത് സിബിഎൽ നടത്തുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേ‍ർത്തു.

ലക്ഷങ്ങൾ ചെലവാക്കി പരിശീലനം നടത്തിയതിനാൽ ചാമ്പ്യൻസ് ബോട്ട് ലീഗ് നടത്തണമെന്ന് വിവിധ വള്ളസമിതികളും ക്ലബുകളും ആവശ്യപ്പെട്ടിരുന്നു. നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്ന 28-ന് മുൻപുതന്നെ സിബിഎൽ നടത്തുമോയെന്ന കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് ക്ലബുകളും ആവശ്യപ്പെട്ടിരുന്നു.

അതേസമയം, നെഹ്റു ട്രോഫി വള്ളംകളിക്ക് വിനോദസഞ്ചാര വകുപ്പ് ഒരു കോടി രൂപ അനുവദിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us