വയനാട്ടിൽ നവജാത ശിശുവിനെ കഴുത്ത് ഞരിച്ച് കൊലപ്പെടുത്തി; കുറ്റം സമ്മതിച്ച് നേപ്പാൾ സ്വദേശികൾ

ഏഴാം മാസത്തിലാണ് പാർവതി ആൺകുട്ടിയെ പ്രസവിച്ചത്

dot image

കൽപ്പറ്റ: വയനാട്ടിൽ നവജാത ശിശുവിനെ കൊലപ്പെടുത്തി നേപ്പാൾ സ്വദേശികൾ. പൊലീസിൻ്റെ ചോദ്യം ചെയ്യലിൽ പ്രതികളായ മഞ്ജു, ഭർത്താവ് അമർ, മകൻ റോഷൻ എന്നിവർ കുറ്റം സമ്മതിക്കുകയായിരുന്നു. റോഷൻ്റെ ഭാര്യ പാർവതിയുടെ പരാതിയിലാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. നവജാത ശിശുവിനെ ഭർത്താവും മാതാപിതാക്കളും ചേർന്ന് കൊലപ്പെടുത്തിയെന്ന പരാതിയുമായാണ് നേപ്പാൾ സ്വദേശിനിയായ യുവതി പൊലീസ് സ്റ്റേഷനിലെത്തിയത്.

ഗർഭം അലസിപ്പിക്കാൻ മഞ്ജു മരുന്ന് നൽകിയെന്നും പാർവതി പരാതിയിൽ പറഞ്ഞു. ഏഴാം മാസത്തിലാണ് പാർവതി ആൺകുട്ടിയെ പ്രസവിച്ചത്. ജനിച്ചതിന്റെ തൊട്ടടുത്ത ദിവസം കുഞ്ഞിനെ കഴുത്ത് ഞരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഇതിനുശേഷം ബാഗിലാക്കി കുഴിച്ചുമൂടിയെന്ന് പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു. കഴിഞ്ഞ മെയ് മാസത്തിലാണ് സംഭവമെന്നും യുവതി പൊലീസിനോട് പറഞ്ഞു. മഞ്ജുവിന് സംരക്ഷണം ഒരുക്കിയത് ഭർത്താവും മകനുമാണെന്ന് പൊലീസ് പറഞ്ഞു. എന്നാൽ മൃതദേഹം എവിടെ ഉപേക്ഷിച്ചുവെന്ന് പൊലീസിന് കണ്ടെത്താനായില്ല.

പാർവതിയുടെ പരാതിയിൽ കൽപ്പറ്റയിലെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. അന്വേഷണം തുടരുകയാണെന്നും നിലവിൽ വീട്ടിൽ നിന്ന് ഒന്നും കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us