
ഇരിങ്ങാലക്കുട: ചേലൂരിൽ കാർ ഇടിച്ച് രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം. ചേലൂർ മണാത്ത് ബിനോയുടെയും ജിനിയുടെയും മകൾ ഐറിനാണ് മരിച്ചത്. കുടുംബാംഗങ്ങൾക്കൊപ്പം ചേലൂർ പള്ളിയിൽ കുർബാനയ്ക്ക് എത്തിയതായിരുന്നു ഐറിൻ.
പള്ളിയിലേക്ക് കയറുന്നതിനിടെ സമീപത്ത് പാർക്ക് ചെയ്തിരുന്ന കാർ മുന്നോട്ടെടുക്കുകയും അടിയിൽ പെടുകയുമായിരുന്നു. ഐറിനെ ഉടൻ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഏദനാണ് സഹോദരൻ.