തൃശൂർ: രാഷ്ട്രീയ തടവുകാരനായി ജയിലിൽ കഴിയുന്ന രൂപേഷിൻ്റെ ശിക്ഷാകാലവധി അവസാനിക്കാനിരിക്കെ വീണ്ടും കേസുകൾ ചുമത്താനുള്ള നീക്കത്തിനെതിരെ സംയുക്ത പ്രസ്താവനയുമായി പൊതുപ്രവർത്തകർ. കഴിഞ്ഞ പത്ത് വർഷത്തോളമായി മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന രാഷ്ട്രീയതടവുകാരൻ രൂപേഷിന്റെ ശിക്ഷാകാലാവധി തീരാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ, അദ്ദേഹത്തിന്റെ ജയിൽ മോചനം തടയുക എന്ന ലക്ഷ്യത്തോടെ പുതിയ കേസുകൾ ചുമത്താനുള്ള നീക്കം നടക്കുന്നതായി അറിയുന്നു. ഇത് അങ്ങേയറ്റം ആശങ്കാജനകമാണ്. ഈ നീക്കത്തിൽ നിന്ന് കേരള സർക്കാർ പിൻമാറണമെന്നാണ് സംയുക്ത പ്രസ്താവനയിലെ ആവശ്യം. ഈ നീക്കം നീതിന്യായ വ്യവസ്ഥയോടുള്ള വിശ്വാസം തകർക്കാനും ജനാധിപത്യ ബോധത്തിന് അവമതിപ്പുണ്ടാക്കാനും ഇടയാക്കുമെന്നും പ്രസ്താവന ചൂണ്ടിക്കാണിക്കുന്നു.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായതിന് ശേഷം 43 ഓളം കേസുകൾ രൂപേഷിൻ്റെ പേരിൽ ചുമത്തിയിട്ടുണ്ടെന്നും ഈ കേസുകളിലെല്ലാം അദ്ദേഹത്തിന് ജാമ്യം ലഭിച്ചിട്ടുണ്ടെന്നും പ്രസ്താവന ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതിൽതന്നെ ഒരു കേസിൽ അദ്ദേഹത്തെ വെറുതെ വിടുകയും 5 കേസുകളിൽ പൂർണ്ണമായും, ഒരു കേസിൽ ഭാഗികമായും വിടുതൽ ലഭിക്കുകയും ചെയ്തിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ ഒരു സമയത്തും ഈ കേസിൽ പ്രതിചേർക്കപ്പെടാതിരുന്ന രൂപേഷിനെ 2015-ൽ അറസ്റ്റ് ചെയ്യപ്പെട്ട കാലത്ത് പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിൽ ഇപ്പോൾ ചോദ്യം ചെയ്യാനുള്ള അനുമതി വാങ്ങിയത് സംശയകരമാണെന്നും പ്രസ്തവന കുറ്റപ്പെടുത്തുന്നു.
നിലവിൽ രൂപേഷിനെ ഉൾപ്പെടുത്താൻ ശ്രമിക്കുന്ന കേസിനെക്കുറിച്ച് യാതൊരുവിധ അന്വേഷണമോ പരാമർശമോ ഇത്രയും കാലം പോലീസ് നടത്തിയിട്ടില്ലെന്ന് പ്രസ്താവന ചൂണ്ടിക്കാണിക്കുന്നു. രൂപേഷ് മേൽകോടതിയിൽ അപ്പീൽ പോയിട്ടുള്ള എൻഐഎ ചുമത്തിയ ഒരു കേസിൽ മാത്രമാണ് രൂപേഷിനെ ശിക്ഷിച്ചിരിക്കുന്നത്. ആ കേസിന്റെ ശിക്ഷാകാലാവധി തീരാൻ ഇനി മാസങ്ങൾ മാത്രം മതി. ഈ കേസുമായി ബന്ധപ്പെട്ടിട്ടുള്ള ഫയലുകളിൽ രൂപേഷിനെതിരെ ചുമത്തപ്പെട്ടിട്ടുള്ള എല്ലാ കേസുകളുടെയും വിവരങ്ങളുമുണ്ട്. മാത്രവുമല്ല എൻഐഎ കോടതിയിൽ വിചാരണ നടക്കുമ്പോൾ രൂപേഷിന്റെ മേലുള്ള കേസുകളെക്കുറിച്ച് കോടതിയിൽ വാദപ്രതിവാദങ്ങൾ നടന്നതുമാണ്. അപ്പോഴൊന്നും ഇപ്പോഴത്തെ വിവാദ കേസിനെക്കുറിച്ച് പോലീസ് ഒന്നും പറഞ്ഞിട്ടില്ലെന്നും പ്രസ്താവന വ്യക്തമാക്കുന്നു. രൂപേഷിൻ്റെ പേരിൽ കോഴിക്കോട് ജില്ലയിൽ യാതൊരു കേസും ഇനിയില്ല എന്ന് രൂപേഷ് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിൽ ആഭ്യന്തര വകുപ്പ് മറുപടി നൽകിയിട്ടുള്ളതും പ്രസ്താവന ചൂണ്ടിക്കാണിക്കുന്നു.
പത്ത് വർഷത്തോളമായി ജയിലിൽ കഴിയുന്ന ഒരു രാഷ്ട്രീയ പ്രവർത്തകനെ അയാളുടെ മോചനത്തിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇത്തരത്തിൽ പകയോടെ കൈകാര്യം ചെയ്യുന്നത് കടുത്ത അനീതിയാണെന്ന് ചൂണ്ടിക്കാണിക്കുന്ന പ്രസ്താവന, പോലീസിനെതിരെ വ്യപകമായി വിമർശനങ്ങൾ ഉയർന്ന് വന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം നീക്കങ്ങൾ നടക്കുന്നതെന്നും ഓർമ്മപ്പെടുത്തുന്നുണ്ട്. ഈ വിഷയത്തിൽ സർക്കാരിന്റെ അടിയന്തിര ശ്രദ്ധ ഉണ്ടാവണമെന്നും ഒരനീതിയും നിയമവിരുദ്ധയിടപെടലും ഉണ്ടായിക്കൂടെന്ന് ഉറപ്പ് വരുത്താനുള്ള സർക്കാരിൻ്റെ ബാധ്യതയെ വിലമതിക്കണമെന്നും പ്രസ്താവന ആവശ്യപ്പെടുന്നു. ജസ്റ്റിസ് പി കെ ഷംസുദ്ധീൻ, സച്ചിദാനന്ദൻ, കെ ജി ശങ്കരപ്പിള്ള, മുൻ എം പി Dr.സെബാസ്റ്റ്യൻ പോൾ, കെ കെ രമ എംഎൽഎ, എ വാസു, ബി രാജീവൻ, കല്പറ്റ നാരായണൻ, എം എൻ കാരശ്ശേരി, എം എൻ രാവുണ്ണി, കെ മുരളി, അഡ്വ മധുസൂദനൻ, അഡ്വ പി എ പൗരൻ, അൻവർ അലി, വി സി ജെന്നി, മീനാ കാന്തസാമി, പി എൻ ഗോപീകൃഷ്ണൻ, കുസുമം ജോസഫ്, ടി ടി ശ്രീകുമാർ, സുൽഫത്, റൈഹാനത്ത് സിദ്ദിഖ്, പ്രമോദ് പുഴങ്കര, കെ ടി റാം മോഹൻ, എൻ സുബ്രഹ്മണ്യൻ, അഡ്വ. ഭദ്രകുമാരി, ജോളി ചിറയത്ത്, ലാലി പി എം, അംബിക, അഡ്വ: ചന്ദ്രശേഖരൻ, അൻസാർ, റാസിക്ക് റഹിം, സജീദ് ഖാലിദ്, Dr. എം എം ഖാൻ, അഡ്വ തുഷാർ നിർമ്മൽ സാരഥി, ഹരിത ഗോപി, പി എൻ പ്രോവിന്റ്, ബി എസ് ബാബുരാജ്, ഹരി എസ് എന്നിവരാണ് സംയുക്തി പ്രസ്താവനയിൽ ഒപ്പ് വെച്ചിരിക്കുന്നത്.
കഴിഞ്ഞ പത്ത് വർഷത്തോളമായി മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന രാഷ്ട്രീയതടവുകാരൻ രൂപേഷിന്റെ ശിക്ഷാകാലാവധി തീരാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, അദ്ദേഹത്തിന്റെ ജയിൽമോചനം തടയുക എന്ന ലക്ഷ്യത്തോടെ പുതിയ കേസുകൾ ചുമത്താനുള്ള നീക്കം നടക്കുന്നതായി അറിയുന്നു. ഇത് അങ്ങേയറ്റം ആശങ്കാജനകമാണ്. ഈ നീക്കത്തിൽ നിന്ന് കേരളസർക്കാർ പിന്മാറണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. ഈ നീക്കം നീതിന്യായ വ്യവസ്ഥയോടുള്ള വിശ്വാസം തകർക്കാനും ജനാധിപത്യബോധത്തിന് അവമതിപ്പുണ്ടാക്കാനും ഇടയാക്കും.
കോഴിക്കോട് ക്രൈം ബ്രാഞ്ച് / കേരള എറ്റിഎസ് (ATS) ആണ് പുതിയ കേസുകൾ ചുമത്താനുള്ള നടപടികളുമായി മുൻപോട്ട് പോകുന്നത്. കോഴിക്കോട് ജില്ലയിലെ ചൂരണിമലയിലെ മുക്കം ഗ്രാനേറ്റ് എന്ന ക്വാറി ആക്രമിച്ചതുമായി ബന്ധപ്പെട്ടാണ് പുതിയ കേസ് (357/cb/cu3/KKD/2013 /ATS എന്നതാണ് കേസ് നമ്പർ). തൊട്ടിൽപ്പാലം പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തതായി പറയുന്നത്.
രൂപേഷിനെ 2015ൽ കോയമ്പത്തൂരിൽ നിന്ന് അറസ്റ്റ് ചെയ്തതിനുശേഷം രണ്ട് വർഷത്തിനുള്ളിൽ പല ഘട്ടങ്ങളിലായി കേരള പോലീസ് ഏകദേശം നൂറോളം ദിവസം കസ്റ്റഡിയിൽ എടുത്തതും ചോദ്യം ചെയ്യലിന് വിധേയമാക്കിയതുമാണ്. അങ്ങനെ 43 ഓളം കേസുകൾ അദ്ദേഹത്തിന്റെ പേരിൽ ചുമത്തുകയും ചെയ്തു. ഈ കേസുകളിലെല്ലാം അദ്ദേഹത്തിന് ജാമ്യം ലഭിച്ചിട്ടുണ്ട് എന്നതും പ്രസ്താവ്യമാണ്. ഇതിൽ തന്നെ ഒരു കേസിൽ അദ്ദേഹത്തെ വെറുതെ വിടുകയും 5 കേസുകളിൽ പൂർണ്ണമായും ഒരു കേസിൽ ഭാഗികമായും വിടുതൽ ലഭിക്കുകയും ചെയ്തിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ ഒരു സമയത്തും ഈ കേസിൽ പ്രതിചേർക്കപ്പെടാതിരുന്ന രൂപേഷിനെ 2015-ൽ അറസ്റ്റ് ചെയ്യപ്പെട്ട കാലത്ത് പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിൽ ഇപ്പോൾ ചോദ്യം ചെയ്യാനുള്ള അനുമതി വാങ്ങിയത് സംശയകരമാണ്.
ഈ കേസിനെ കുറിച്ച് യാതൊരുവിധ അന്വേഷണമോ പരാമർശം പോലുമോ ഇത്രയും കാലം പോലീസ് നടത്തിയിട്ടില്ല. രൂപേഷ് മേൽകോടതിയിൽ അപ്പീൽ പോയിട്ടുള്ള എൻ.ഐ.എ. ചുമത്തിയ ഒരു കേസിൽ മാത്രമാണ് രൂപേഷിനെ ശിക്ഷിച്ചിരിക്കുന്നത്. ആ കേസിന്റെ ശിക്ഷാ കാലാവധി തീരാൻ ഇനി മാസങ്ങൾ മാത്രം മതി. ഈകേസുമായി ബന്ധപ്പെട്ടിട്ടുള്ള ഫയലുകളിൽ രൂപേഷിനെതിരെ ചുമത്തപ്പെട്ടിട്ടുള്ള എല്ലാ കേസുകളുടെയും വിവരങ്ങളുമുണ്ട്. മാത്രവുമല്ല എൻ.ഐ.എ കോടതിയിൽ വിചാരണ നടക്കുമ്പോൾ രൂപേഷിന്റെ മേലുള്ള കേസുകളെക്കുറിച്ച് കോടതിയിൽ വാദപ്രതിവാദങ്ങൾ നടന്നതുമാണ്. അപ്പോഴൊന്നും ഇപ്പോഴത്തെ വിവാദ കേസിനെ കുറിച്ച് പോലീസ് ഒന്നും പറഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്. രൂപേഷിൻ്റെ പേരിൽ കോഴിക്കോട് ജില്ലയിൽ യാതൊരു കേസും ഇനിയില്ല എന്ന് രൂപേഷ് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിൽ ആഭ്യന്തര വകുപ്പ് മറുപടി നൽകിയിട്ടുമുണ്ട് (Letter No.G1(a)-85112/2016/DR).
പത്ത് വർഷത്തോളമായി ജയിലിൽ കഴിയുന്ന ഒരു രാഷ്ട്രീയ പ്രവർത്തകനെ അയാളുടെ മോചനത്തിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇത്തരത്തിൽ പകയോടെ കൈകാര്യം ചെയ്യുന്നത് കടുത്ത അനീതിയാണ്. പോലീസിനെതിരെ വ്യപകമായി വിമർശനങ്ങൾ ഉയർന്നുവന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം നീക്കങ്ങൾ നടക്കുന്നത്.
അതുകൊണ്ട് തന്നെ സർക്കാരിന്റെ അടിയന്തിരശ്രദ്ധ ഈ കാര്യത്തിലുണ്ടാവണമന്നും ഒരനീതിയും നിയമ വിരുദ്ധയിടപ്പെടലും ഉണ്ടായിക്കൂടെന്ന് ഉറപ്പ് വരുത്താനുള്ള സർക്കാരിൻ്റെ ബാധ്യതയെ വിലമതിക്കണമെന്നും സർക്കാരിനെ ഓർമ്മിപ്പിക്കുന്നു.
ജസ്റ്റിസ് പി കെ ഷംസുദ്ധീൻ
സച്ചിദാനന്ദൻ
കെ.ജി.ശങ്കരപ്പിള്ള
Dr.സെബാസ്റ്റ്യൻ പോൾ EX. MP
കെ.കെ.രമ. (M .L .A)
എ.വാസു
ബി.രാജീവൻ
കല്പറ്റ നാരായണൻ
എം.എൻ. കാരശ്ശേരി
എം.എൻ. രാവുണ്ണി
കെ.മുരളി
അഡ്വ മധുസൂദനൻ
അഡ്വ പി എ പൗരൻ
അൻവർ അലി
വി സി ജെന്നി
മീനാ കാന്തസാമി
പി.എൻ. ഗോപീകൃഷ്ണൻ
കുസുമം ജോസഫ്
ടി.ടി.ശ്രീകുമാർ
സുൽഫത്
റൈഹാനത്ത് സിദ്ദിഖ്
പ്രമോദ് പുഴങ്കര
കെ.ടി. റാം മോഹൻ
എൻ.സുബ്രഹ്മണ്യൻ
അഡ്വ. ഭദ്രകുമാരി
ജോളി ചിറയത്ത്
ലാലി പി എം
അംബിക
അഡ്വ: ചന്ദ്രശേഖരൻ
എൻ. സുബ്രഹ്മണ്യൻ
അൻസാർ
റാസിക്ക് റഹിം
സജീദ് ഖാലിദ്
Dr.എം എം ഖാൻ
അഡ്വ തുഷാർ നിർമ്മൽ സാരഥി
ഹരിത ഗോപി
പി എൻ പ്രോവിന്റ്
ബി.എസ് ബാബുരാജ്
ഹരി എസ്