ഓണ്‍ലൈന്‍ അപേക്ഷകള്‍ ഇനി 'ക്യൂ' അനുസരിച്ച് ; ഫസ്റ്റ് കം ഫസ്റ്റ് സര്‍വീസുമായി മോട്ടോര്‍ വാഹന വകുപ്പ്

11 ഓണ്‍ലൈന്‍ സേവനങ്ങളാണ് സാരഥി പോര്‍ട്ടലിലെ FCFS സംവിധാനവുമായി സംയോജിപ്പിച്ചിരിക്കുന്നത്

dot image

തിരുവനന്തപുരം: ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യ സേവനമെന്ന നിലയില്‍ ഓണ്‍ലൈന്‍ സേവനം നവീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ്. ട്രാന്‍സ്‌പോര്‍ട് കമ്മിഷണറായി സി എച്ച് നാഗരാജു ചുമതലയേറ്റതിന് പിന്നാലെയാണ് ബാഹ്യ ഇടപെടലുകള്‍ ഒഴിവാക്കി ഫസ്റ്റ് കം ഫസ്റ്റ് സര്‍വീസ് നടപടി കൂടുതല്‍ സജീവമാക്കിയിരിക്കുന്നത്.

11 ഓണ്‍ലൈന്‍ സേവനങ്ങളാണ് സാരഥി പോര്‍ട്ടലിലെ FCFS സംവിധാനവുമായി സംയോജിപ്പിച്ചിരിക്കുന്നത്. എംവിഡിയുടെ സേവനങ്ങളില്‍ ഭൂരിഭാഗവും ഓണ്‍ലൈന്‍ ആക്കിയിരുന്നെങ്കിലും പ്രത്യേക മാനദണ്ഡം നിശ്ചയിച്ചിരുന്നില്ല.

ലേണേഴ്സ് ലൈസന്‍സ് പുതുക്കല്‍‍, ഡ്രൈവിങ് ലൈസന്‍സിന്‍റെ പകര്‍പ്പ്, ഡൂപ്ലിക്കേറ്റ് ലൈസന്‍സ് എന്നിവ ലഭ്യമാക്കല്‍, ഡ്രൈവിങ് ലൈസന്‍സില്‍ പേര്, വിലാസം, ഫോട്ടോ, ഒപ്പ്, ജനനതീയതി എന്നിവ മാറ്റുക അല്ലെങ്കില്‍ തിരുത്തുക‍, കണ്ടക്ടര്‍ ലൈസന്‍സ് പുതുക്കല്‍, ഇന്‍റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റ് ലഭ്യമാക്കല്‍, ഡ്രൈവിങ് ലൈസന്‍സില്‍ ക്ലാസ് ഓഫ് വെഹിക്കിള്‍ സറണ്ടര്‍ തുടങ്ങിയ സേവനങ്ങളാണ് ആദ്യ ഘട്ടത്തില്‍ FCFS സംവിധാനവുമായി സംയോജിപ്പിച്ചത്.

വരും ദിവസങ്ങളില്‍ സുതാര്യത ഉറപ്പ് വരുത്താന്‍ കൂടുതല്‍ ജനകീയ പരിപാടികള്‍ ആവിഷ്ക്കരിക്കുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

Also Read:

dot image
To advertise here,contact us
dot image