കണ്ണൂര്‍: കണ്ണൂര്‍ കോളിത്തട്ട് സഹകരണ ബാങ്കില്‍ വന്‍ നിക്ഷേപ തട്ടിപ്പെന്ന് പരാതി. 30 കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നെന്നാണ് ആരോപണം. നിക്ഷേപകര്‍ക്ക് പണം നല്‍കുന്നില്ല, മരിച്ചയാളുടെ ജാമ്യത്തില്‍ വായ്പ തുടങ്ങിയ ക്രമക്കേടുകളടക്കം പെന്‍ഷന്‍ വിതരണത്തിലും തിരിമറി നടന്നെന്നാണ് ആരോപണം. ആത്മഹത്യയുടെ വക്കിലാണ് തങ്ങളെന്നും ഇന്ന് ബാങ്കിനു മുന്നില്‍ ഉപവാസമിരിക്കുമെന്നും നിക്ഷേപകര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
ചിട്ടി ഇടപാടുകളിലും കള്ളത്തരം കാണിച്ചുവെന്നും നാട്ടുകാര്‍ പറയുന്നു. 2013ല്‍ മരിച്ചയാള്‍ ജാമ്യക്കാരനായി 2018ല്‍ വായപ അനുവദിച്ചു. എന്നാല്‍ തിരിച്ചടവിന് നോട്ടീസ് ലഭിച്ചപ്പോഴാണ് വീട്ടുകാര്‍ പോലും ഇക്കാര്യം അറിയുന്നത്.
സിപിഐഎം നിയന്ത്രണത്തിലുള്ള ബാങ്കാണ് കോളിത്തട്ട് സഹകരണ ബാങ്ക്. ഒരു വിഭാഗം ഭരണസമിതി അംഗങ്ങളും ജീവനക്കാരും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. കോടികളുടെ തിരിമറി ബോധ്യമായതോടെ ഭരണസമിതി അംഗങ്ങളായ സിപിഐഎം ഇരിട്ടി ഏരിയാ കമ്മിറ്റി അംഗമുള്‍പ്പെടെയുള്ളവര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തു.