മദ്യലഹരിയിൽ ബിവറേജസ് ഔട്ട്ലെറ്റിൽ അതിക്രമം, വനിത മാനേജർക്ക് നേരെ കയ്യേറ്റം; പൊലീസുകാരൻ പിടിയിൽ

പണം നൽകാതെ മദ്യക്കുപ്പിയുമായി കടന്ന് കളയാൻ ശ്രമിക്കുകയായിരുന്നു.

dot image

കൊച്ചി: എറണാകുളത്ത് ബിവറേജസ് ഔട്ട്ലെറ്റിൽ മദ്യലഹരിയിൽ അതിക്രമം നടത്തിയ പൊലീസുദ്യോ​ഗസ്ഥൻ പിടിയിൽ. പട്ടിമറ്റം ബിവറേജസ് ഔട്ലെറ്റിലായിരുന്നു സംഭവം. പൊലീസ് ഡ്രൈവർ ​ഗോപിയാണ് പിടിയിലായത്. കുന്നത്തുനാട് പൊലീസാണ് പ്രതിയെ പിടികൂടിയത്.

ഇന്നലെ രാവിലെയായിരുന്നു ഗോപി ഔട്ട്ലെറ്റിലെത്തിയത്. പിന്നാലെ ഇയാൾ മദ്യക്കുപ്പിയെടുത്ത ശേഷം പണം നൽകാതെ കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു,

ഇത് ശ്രദ്ധയിൽപ്പെട്ട വനിത ജീവനക്കാരി ഗോപിയെ തടയാൻ ശ്രമിക്കുകയായിരുന്നു, ഇതിൽ പ്രകോപിതനായി പ്രതി യുവതിയടക്കമുള്ളവരെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു.

ഉന്തിലും തള്ളിലും ബെവ്കോ ഔട്ട്ലെറ്റിന്റെ വാതിൽ തകർന്നിട്ടുണ്ട്. പൊതുമുതൽ നശിപ്പിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വികുപ്പുകൾ പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us